മോഡേണ്‍ വസ്ത്രങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്ന് നടി ദേവയാനി. എപ്പോഴും സാരിയിലും ദാവണിയിലുമാണ് തന്നെ കാണാന്‍ കഴിയുകയെന്നും ചുരുക്കം ചില സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് മോഡേണ്‍ ഔട്ട്ഫിറ്റുകള്‍ ധരിച്ചിട്ടുള്ളുവെന്നും താരം പറഞ്ഞു.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് മോഡേണ്‍ വസ്ത്രം ധരിച്ച താരത്തിന്റെ പഴയ ഫോട്ടോ കാണിച്ചപ്പോഴാണ് ദേവയാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അതെന്റെ ഫസ്റ്റ് സിനിമയുടെ കോസ്റ്റിയൂമാണ്. ആ സിനിമയില്‍ എനിക്ക് ധരിക്കാനുള്ളതെല്ലാം ഇതുപോലുള്ള വസ്ത്രങ്ങളായിരുന്നു. പക്ഷെ അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ തീരെ കംഫേര്‍ട്ടബിളായിരുന്നില്ല. ഓക്കെയാണ് പക്ഷെ ശരിക്കും എനിക്ക് അവ ഇഷ്ടമല്ല.
ആദ്യമായിട്ട് അഭിനയിക്കുന്നത് ആയതുകൊണ്ടാണ് അന്ന് അവ ധരിച്ചത്. സ്റ്റെപ്പിങ് സ്റ്റോണ്‍ എന്നൊക്കെ പറയുന്നത് പോലെ. അടുത്ത ഘട്ടത്തിലെത്തുന്നതിന് എനിക്ക് അത് ധരിക്കേണ്ടി വന്നു. നല്ല സിനിമയായിരുന്നു.
ഫ്രണ്ട്‌സ് സിനിമയിലും ന്യൂ ഔട്ട് ഫിറ്റെല്ലാം ട്രൈ ചെയ്തിരുന്നു. എപ്പോഴും ഞാന്‍ സാരിയിലും പാവാട ദാവണിയിലുമാണ് ഉണ്ടായിരുന്നത്. ദേവയാനി എന്ന് പറഞ്ഞാല്‍ ഇത്തരം വേഷങ്ങളില്‍ മാത്രം കാണാവുന്ന ഒരാളായിരുന്നു.
മോഡേണ്‍ ക്ലോത്തെല്ലാം ചില പടങ്ങളില്‍ മാത്രമാണ് ഞാന്‍ ധരിച്ചിട്ടുള്ളൂ. ആ സിനിമയില്‍ ഞാനായിരുന്നു ഹീറോയില്‍. അതുകൊണ്ട് ഗൗണ്‍ പോലുള്ള മോഡേണ്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്,” ദേവയാനി പറഞ്ഞു.
നേരത്തെ നടി സുഹാസിനിയുമൊത്തുള്ള അഭിമുഖത്തില്‍ വെച്ച് മമ്മൂട്ടിയെക്കുറിച്ചും അജിത്തിനെക്കുറിച്ചും ദേവയാനി സംസാരിച്ചിരുന്നു.
മമ്മൂട്ടി സാറിനെ കാണാന്‍ ഇപ്പോഴും നല്ല ഭംഗിയാണെന്നും ദേവയാനി സുഹാസിനിയോട് പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി.
എന്നാലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി.
content highlight: actress devayani about modern out fit