അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍? ഇഷ്ടതാരത്തെക്കുറിച്ച് ദേവയാനി
Entertainment news
അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍? ഇഷ്ടതാരത്തെക്കുറിച്ച് ദേവയാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd April 2023, 9:17 pm

നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരേക്കുറിച്ച് സംസാരിക്കുകയാണ് നടി ദേവയാനി. സുഹാസിനി അവതാരകയായിട്ടുള്ള യൂട്യൂബ് ചാനലായ സിനുഉലഗത്തില്‍ അതിഥിയായെത്തിയതായിരുന്നു ദേവയാനി.

മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി ഒരുപിടി സഹപ്രവര്‍ത്തകരേക്കുറിച്ചാണ് ദേവയാനി സംസാരിച്ചത്. അഭിമുഖത്തിനിടെ മേശപ്പുറത്തുവെച്ച ചില ഫോട്ടോകള്‍ എടുക്കാന്‍ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു.

ഇതില്‍ ആദ്യം തിരഞ്ഞെടുത്ത ചിത്രം അജിത്തിന്റേതായിരുന്നു. തങ്ങള്‍ക്കൊന്നും അറിയാത്ത ഒരു കാര്യം പറയണമെന്നായിരുന്നു സുഹാസിനി പിന്നീട് ആവശ്യപ്പെട്ടത്.

കല്ലൂരി വാസല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയില്‍ വെച്ചാണ് ആദ്യം അജിത്തിനെ കണ്ടതെന്ന് ദേവയാനി പറഞ്ഞു.

‘കാണാനും കൊള്ളാം, ഹിന്ദിയും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നു എന്ന് തോന്നി. ബൈക്കുകളോടുള്ള ഇഷ്ടത്തേക്കുറിച്ചെല്ലാം പറഞ്ഞു,’ ദേവയാനി പറഞ്ഞു.

മമ്മൂട്ടി സാറിനെ കാണാന്‍ ഇപ്പോഴും നല്ല ഭംഗിയാണെന്നും ദേവയാനി സുഹാസിനിയോട് പറഞ്ഞു. അജിത്താണോ മമ്മൂട്ടിയാണോ സുന്ദരന്‍ എന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരും എന്നായിരുന്നു ദേവയാനിയുടെ മറുപടി.

എന്നാലും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും അവര്‍ പറഞ്ഞു. ഒരു ഗോസിപ്പ് കിട്ടിയെന്നും ഇത് താന്‍ മമ്മൂട്ടിയോട് പറയുമെന്നും സുഹാസിനി പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞ കാര്യം അദ്ദേഹം സമ്മതിക്കുമെന്നായിരുന്നു ദേവയാനിയുടെ മറുപടി.

content highlight: actress devayani about mammootty