Film News
'ഞാനാണ് മമ്മൂക്കയ്ക്ക് സ്‌നാപ് ചാറ്റില്‍ അക്കൗണ്ടുണ്ടാക്കി കൊടുത്തത്'; തുറന്നു പറഞ്ഞ് ദീപ്തി സതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 03, 03:35 pm
Saturday, 3rd July 2021, 9:05 pm

കൊച്ചി: നീന എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. 2012 ലെ മിസ് കേരള ജേതാവായ ദീപ്തി മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ്.

ശ്യാധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും ദീപ്തി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ സ്‌നാപ് ചാറ്റ് അക്കൗണ്ടിന് പിന്നിലെ കഥ പറയുകയാണ് താരം.

മമ്മൂക്കയ്ക്ക് സ്‌നാപ് ചാറ്റില്‍ അക്കൗണ്ട് എടുത്തുകൊടുത്തത് താനാണെന്ന് ദീപ്തി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിനോടാണ് താരത്തിന്റെ പ്രതികരണം.

‘പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ ഷൂട്ടിംഗ് ബ്രേക്കിനിടെ സ്‌നാപ് ചാറ്റില്‍ ഞാന്‍ നോക്കികൊണ്ടിരിക്കുന്നത് മമ്മൂക്ക കണ്ടു. അതിലെ ഫില്‍റ്റര്‍ ഒക്കെ കണ്ടപ്പോള്‍ മമ്മൂക്കയ്ക്കും കൊള്ളാമല്ലോ എന്ന് തോന്നി. ഏത് ആപ്പാണ് ഇതെന്ന് മമ്മൂക്ക ചോദിച്ചു,’ ദീപ്തി പറയുന്നു.

അങ്ങനെ താന്‍ അക്കൗണ്ടുണ്ടാക്കി കൊടുത്താണ് മമ്മൂക്ക സ്‌നാപ് ചാറ്റില്‍ ജോയിന്‍ ചെയ്യുന്നതെന്ന് ദീപ്തി പറയുന്നു.

‘അതുകൊണ്ട് എല്ലാരും അറിഞ്ഞിരിക്കണം മമ്മൂക്ക സ്‌നാപ് ചാറ്റ് തുടങ്ങാന്‍ കാരണം ഞാനാണ്,’ ദീപ്തി പറഞ്ഞു.

സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Deepti Sati about Mammootty Snap Chat Pullikkaran Stara