സണ്ടക്കോഴിയില്‍ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചത് ദീപിക പദുക്കോണിനെ; പ്രതിഫലം കേട്ടതോടെ ഒഴിവാക്കിയെന്ന് ലിംഗുസാമി
Film News
സണ്ടക്കോഴിയില്‍ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചത് ദീപിക പദുക്കോണിനെ; പ്രതിഫലം കേട്ടതോടെ ഒഴിവാക്കിയെന്ന് ലിംഗുസാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th July 2021, 2:56 pm

ചെന്നൈ: തമിഴ് സിനിമാലോകത്തില്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് ലിംഗുസാമി. ആനന്ദം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 22 വര്‍ഷം മുന്‍പായിരുന്നു ലിംഗുസാമിയുടെ വരവ്. ലിംഗുസാമിയുടെ സണ്ടക്കോഴി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിശാലും മീരാ ജാസ്മിനും ഒന്നിച്ച ചിത്രത്തില്‍ നായികാ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ദീപികാ പദുക്കോണിനെയായിരുന്നെന്ന് പറയുകയാണ് ലിംഗുസാമി. തമിഴ് ചാനല്‍ ടൂറിങ് ടാക്കീസിന് 2019 ല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആ സമയത്ത് കന്നഡ സിനിമകളില്‍ ദീപിക അഭിനയിച്ചിരുന്നു. ദീപികയെയായിരുന്നു നായികാ വേഷത്തില്‍ താന്‍ മനസില്‍ കണ്ടതെന്ന് ലിംഗുസാമി പറയുന്നു. ദീപിക അന്ന് 20 ലക്ഷം പ്രതിഫലം ചോദിച്ചതോടെ നിര്‍മാതാവ് പിന്‍വാങ്ങുകയായിരുന്നുവെന്ന് ലിംഗുസാമി പറയുന്നു.

പിന്നീടാണ് മീരാ ജാസ്മിനിലേക്ക് റോള്‍ എത്തിയത്. 2005 ഡിസംബറിലായിരുന്നു സണ്ടക്കോഴി’യുടെ റിലീസ്.

ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മീരയ്ക്ക് തമിഴിലും തിരക്കേറി. ലിംഗുസാമിയുടെ തന്നെ റണ്‍ ആയിരുന്നു മീരയുടെ ആദ്യ തമിഴ് ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Deepika Padukone Sandakkozhy Tamil Movie Meera Jasmine