|

ഞാന്‍ പറഞ്ഞപ്പോള്‍ താല്‍പര്യം കാണിച്ചില്ല, എമ്മി അവാര്‍ഡ് കിട്ടിയപ്പോള്‍ ആ സീരിസ് കാണാമെന്നായി രണ്‍വീറിന്: ദീപിക പദുക്കോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ ഒരു ഇടവേളക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ചെറിയ വീഡിയോ ഓഡിയോ സന്ദേശങ്ങളുമായി ഇന്‍സ്റ്റഗ്രാമിലാണ് താരം ഏറ്റവും സജീവമായി നില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് കണ്ട സീരിസുകളെ കുറിച്ചും പ്രിയപ്പെട്ട ടി.വി ഷോകളെക്കുറിച്ചും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒപ്പം ഭര്‍ത്താവും നടനുമായ രണ്‍വീറിനെ കുറിച്ചും നടി സംസാരിക്കുന്നു.

‘ലോക്ക്ഡൗണിന്റെ സമയത്ത് ഞാന്‍ ഷിറ്റ്‌സ് ക്രീക്ക് എന്ന സീരിസിനെ കുറിച്ച് രണ്‍വീറിനോട് പറയും, നല്ലതാണെന്ന് തോന്നുന്നു കണ്ടുനോക്കാമെന്നൊക്കെ. പക്ഷെ അവന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഒന്നിനും കൊള്ളാത്തത് പോലെ തോന്നുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഷിറ്റ്‌സ് ക്രീക്കിന് എമ്മി അവാര്‍ഡ് കിട്ടിയപ്പോള്‍ ‘നമുക്ക് എന്തായാലും ഈ സീരിസ് കാണണം’ എന്നായി പറച്ചില്‍,’ ദീപിക പറയുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട സീരിസ് ഏതാണെന്ന ചോദ്യത്തോടും രസകരമായിട്ടിയാരുന്നു ദീപികയുടെ മറുപടി. ഇനിയിപ്പോള്‍ കുറച്ച് ബുദ്ധിപൂര്‍വ്വം ഉത്തരം പറയണമല്ലോയെന്നായിരുന്നു ദീപിക പറഞ്ഞത്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ ക്രൗണാണ് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീരിസെന്നാണ് ദീപിക പറയുന്നത്. അതേസമയം തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഷോ സ്‌കൂബീഡൂ ആണെന്നും നടി പറയുന്നുണ്ട്.


സീരിസ് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വീഡിയോ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് മറുപടി നെറ്റ്ഫ്‌ളിക്‌സുമെത്തി. ബ്രിഡ്ജറ്റണ്‍, ദ ക്വീന്‍സ് ഗാംബിറ്റ്, ഔട്ട്‌ലാന്‍ഡര്‍ എന്നീ സീരിസുകളായിരുന്നു നെറ്റ്ഫ്‌ളിക്‌സ് കമന്റ് ചെയ്തത്.

ഷാരൂഖ് ഖാനൊപ്പമുള്ള പത്താന്‍ ആണ് ദീപികയുടെ ഇറങ്ങാനുള്ള ചിത്രം. ഷാകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ’83, ഹൃത്വിക് റോഷനൊപ്പമുള്ള ഫൈറ്റര്‍ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Deepika Padukone’s funny comment about Ranveer Singh and favourite series