സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി ദര്‍ശന രാജേന്ദ്രനും നടന്‍ റോഷനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം. അനുവും ജിമ്മിയും മികച്ചതായെന്ന് ആളുകള്‍ പറയുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നാണ് റോഷനും ദര്‍ശനയും പറയുന്നത്.
2011 മുതല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ്. ചെന്നൈയിലെ നാടക ഗ്രൂപ്പില്‍ വെച്ചാണ് ദര്‍ശനയും റോഷനും ആദ്യമായി പരിചയപ്പെടുന്നത്.
മലയാളത്തിലെ പ്രധാന നടിയായി താന്‍ മാറുമെന്ന് ഒന്‍പത് വര്‍ഷം മുന്‍പ് റോഷന്‍ പറഞ്ഞിരുന്നെന്നാണ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന പറയുന്നത്.
നായിക ആയിട്ട് തന്നെ അഭിനയിക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും ഫുള്‍ ടൈം തന്നെ സ്‌ക്രീനില്‍ കാണണമെന്ന ഒരു നിര്‍ബന്ധവും ഇല്ലെന്നും താരം പറയുന്നു. ഏത് കഥാപാത്രം ചെയ്താലും നൂറ് ശതമാനം ഡെഡിക്കേറ്റ് ചെയ്യുക എന്നാണ് പ്രധാനമെന്നും ദര്‍ശന പറയുന്നു.
സീ യൂ സൂണില്‍ റോഷനാണ് പെയര്‍ എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. റോഷന്‍ അപ്പുറത്ത് ഉള്ളതുകൊണ്ടാണ് അത്രയും ഈസിയായി തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നും ദര്‍ശന പറയുന്നു.
ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് റോഷന്‍ എന്നുമാണ് ദര്‍ശന പറയുന്നത്.
ഒരുപക്ഷേ ലൈഫില്‍ ഒരു പാര്‍ട്‌നര്‍ വന്നാല്‍ പോലും ലൈഫ് ലോങ് ഈ സൗഹൃദം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമെന്നാണ് ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത്.
റോഷന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. റോഷന്റെ ബാല്‍ക്കണിയിലെ ചെടി എത്ര വളര്‍ന്നിട്ടുണ്ടെന്ന് പോലും അറിയാമെന്നും ദര്‍ശന അഭിമുഖത്തില്‍ പറയുന്നു.
ഒരു ബോണ്‍ ആര്‍ടിസ്റ്റാണ് ദര്‍ശനയെന്നാണ് അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞത്. ദര്‍ശനയുടെ ആദ്യത്തെ പെര്‍ഫോമന്‍സ് സ്‌റ്റേജില്‍ കണ്ടപ്പോള്‍ ഇക്കാര്യം താന്‍ മനസില്‍ ഉറപ്പിച്ചിരുന്നെന്നും റോഷന്‍ പറയുന്നു.
അതേസമയം വനിതയില്‍ വന്ന അഭിമുഖത്തിനെതിരെ നടന്‍ റോഷനും നടി ദര്‍ശനയും രംഗത്തെത്തിയിട്ടുണ്ട്.
വനിതാ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തങ്ങള്‍ പറയുന്നതായി വന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
‘വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍’ എന്നു പറഞ്ഞുകൊണ്ടാണ് റോഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. തോന്നുന്നവിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ടെന്നും കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെയെന്നും റോഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വനിതാ മാഗസിനിലെ ലക്ഷ്മി പ്രേംകുമാര്‍ താനും റോഷനുമായി നടത്തിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാണ് നടി ദര്‍ശനയും ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയത്.
ദര്‍ശനയും റോഷനും നല്‍കുന്ന വിശദീകരണം
*’മൂന്നാമത്തെ ആള്‍ ദര്‍ശനയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ സിയൂ സൂണ്‍ ചെയ്യുമെന്ന് ഉറപ്പിച്ചു’ എന്ന് റോഷന്‍ പറഞ്ഞതായി ലേഖനത്തില്‍ വന്നത് തെറ്റാണ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് റോഷന്‍ വ്യക്തമാക്കുന്നു.
*’റോഷനും മഹേഷ് നാരായണനും അടുത്ത് നില്‍ക്കുമ്പോള്‍ കരയാന്‍ പാടുപെട്ടു’ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല, ‘ഓള്‍ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്രഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ് എന്നും റോഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
*’എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകള്‍ താന്‍ ഉപയോഗിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
‘മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ‘ലക്ഷ്മി പ്രേംകുമാര്‍’ പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്.
‘റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍’ എന്നും ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നും’ ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണെന്നും അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.
*’താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വര്‍ഷം മുന്നേ റോഷന്‍ ദര്‍ശനയോട് പറഞ്ഞതായി ഫീച്ചറില്‍ സൂചിപ്പിച്ചതും തെറ്റാണ്. ഇരുവരും പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്.
*’എ വെരി നോര്‍മല്‍ ഫാമിലി’ എന്ന തങ്ങളുടെ നാടകം ഇതുവരെ ഏഴ് വേദികളില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷന്‍ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി എന്നും കണ്ണൂരില്‍ ഇതുവരെ ഷോ ഉണ്ടായിട്ടില്ല.
*’ഡിയര്‍’ എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികള്‍ ‘സ്വാഭാവികമായും’ സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.
* ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും തങ്ങളുടെ സംസാരശൈലി അല്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Darshana Rajendran About Roshan