| Thursday, 30th March 2023, 7:41 am

ജയഹേ എന്റെ ജീവിതത്തിലെ വഴിത്തിരിവാകുമെന്നൊന്നും ആദ്യം കരുതിയില്ല, സിനിമക്ക് വേണ്ടി ഞാന്‍ കുറച്ചധികം പണി എടുത്തിട്ടുണ്ട്: ദര്‍ശന രാജേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022 ലെ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍.

ജയഹേ തന്റെ ലൈഫിലെ വലിയൊരു നാഴികകല്ലാകുമെന്ന് ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും സിനിമക്ക് വേണ്ടി കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള ഫലം ലഭിച്ചുവെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു.

”ഒരുപാട് സന്തോഷമുണ്ട്. ജയഹേയുടെ പ്രൊമോഷന് വരിവരിയായി പോയി നിന്ന് പടം കാണമെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. എന്താണ് ആളുകളോട് പോയി പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒരു ടീമെന്ന നിലയില്‍ ആ കാര്യത്തില്‍ ഞങ്ങള്‍ കുറച്ച് വീക്കാണ്.

ജാന്‍ എ മന്‍ സിനിമയുടെ സക്‌സസ് സെലിബ്രേഷനാണ് ജയഹേ ആദ്യമായിട്ട് അനൗണ്‍സ് ചെയ്യുന്നത്. ഈ സിനിമ എന്റെ ലൈഫിലെ വലിയൊരു ജേര്‍ണിയാകുമെന്ന് അപ്പോള്‍ എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.

ജയഹേക്ക് വേണ്ടി ഞാന്‍ കുറച്ചധികം പണി എടുത്തിട്ടുണ്ട്. എന്നാല്‍ അത്രയും തന്നെ എനിക്ക് അതില്‍ നിന്നും കിട്ടിയിട്ടുമുണ്ട്. സിനിമ ഇത്രയും സക്‌സസ് ആയില്ലായിരുന്നെങ്കിലും ഞങ്ങള്‍ എല്ലാം ഒരുമിച്ച് കൂടുമായിരുന്നു. കാരണം അത്രയും രസകരമായാണ് ഓരോ ദിവസവും വര്‍ക്ക് ചെയ്തത്.

സിനിമ ഇത്രയും വലിയ സക്‌സസ് ആയതിനാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറഞ്ഞതാണ്. ഒരിക്കല്‍ കൂടി ഒരുപാട് സന്തോഷമുണ്ട്,” ദര്‍ശന പറഞ്ഞു.

content highlight: actress darshana rajendran about jaya jaya jaya jaya hey

Latest Stories

We use cookies to give you the best possible experience. Learn more