ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നടിയായിരുന്നു ചിത്ര. ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന്‍, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മലയാളത്തിലെ മുഖ്യധാരാ നായികമാര്‍ക്കൊപ്പം സ്ഥാനം പിടിക്കാന്‍ അന്ന് ചിത്രയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പഴയ സിനിമാ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഗൃഹലക്ഷ്മി മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ചിത്ര. തമിഴ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നെങ്കിലും പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചിത്ര നായികാവേഷം ചെയ്യുന്നത്. ആദ്യമായി നായികയായ ആട്ടക്കലാശം സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചാണ് ചിത്ര പറയുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നിര്‍മാതാവ് ജോയ് തോമസും കൂട്ടരും വീട്ടില്‍ വന്നുവെന്നും നടി സുഹാസിനി വഴി തന്റെ ഫോട്ടോ കണ്ടാണ് അവര്‍ വന്നതെന്നും ചിത്ര പറയുന്നു. വീട്ടില്‍ വന്ന് കണ്ടതിന് ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങിയെന്നും ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് പിന്നീട് അറിഞ്ഞുവെന്നും നടി പറയുന്നു.
ഭാഷയറിയാതെയും അഭിനയമറിയാതെയും സിനിമയിലേക്കെത്തിയ വ്യക്തിയാണ് താനെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ രജനീകാന്തിനും കമലഹാസനുമെല്ലാമൊപ്പം ബാലതാരമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെയും പിന്നീട് നായികയായി മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതിന്റെയും സന്തോഷവും ചിത്ര അഭിമുഖത്തില്‍ പങ്കുവെച്ചു.
സിനിമാ രംഗത്തു നിന്ന് വിട്ടു നിന്ന ചിത്ര ചെന്നൈയിലെ സാലിഗ്രാമിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Chithra shares experience about her old movie