Advertisement
Entertainment
മീന്‍ കൈകൊണ്ടു തൊടാന്‍ അറപ്പായിരുന്ന എന്നെ അമരത്തിലെ ചന്ദ്രികയാക്കാന്‍ ഭരതേട്ടന്‍ പരിശീലിപ്പിച്ചതിങ്ങനെ; അനുഭവം പറഞ്ഞ് ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 30, 06:12 am
Wednesday, 30th December 2020, 11:42 am

ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നടിയായിരുന്നു ചിത്ര. ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന്‍, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മലയാളത്തിലെ മുഖ്യധാരാ നായികമാര്‍ക്കൊപ്പം സ്ഥാനം പിടിക്കാന്‍ അന്ന് ചിത്രയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പഴയ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര. അമരം സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് നടി പറയുന്നത്.

മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുണ്ടായിരുന്ന തന്നെ അമരത്തിലെ കഥാപാത്രം ചെയ്യാനായി സംവിധായകന്‍ ഭരതന്‍ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് പോയെന്നും ചിത്ര പറയുന്നു.

‘മീനിന്റെ മണം തനിക്ക് തീരേ സഹിക്കാന്‍ പറ്റില്ലായിരുന്നു. മീന്‍ കൈകൊണ്ട് തൊടുമ്പോള്‍ അറപ്പ് കാണിച്ച എന്നെ രണ്ടു ദിവസം പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടു. അവിടെ കുത്തിയിരുന്ന് മീന്‍ വൃത്തിയാക്കാനും കറിവെയ്ക്കാനുമൊക്കെ പഠിക്കാന്‍ പറഞ്ഞു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ പറഞ്ഞത്’, ചിത്ര പറയുന്നു.

അമരത്തിലെ നായകനായ മമ്മൂട്ടി തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. സിനിമാമേഖലയില്‍ നിന്ന് വിട്ടു നിന്ന ചിത്ര ഇപ്പോള്‍ ചെന്നൈയിലെ സാലിഗ്രാമിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Chithra shares experience about her movie Amaram