| Saturday, 4th December 2021, 2:12 pm

പൈസയുടെ ബുദ്ധിമുട്ടുണ്ട് ഒരു ഫോണ്‍ വാങ്ങിത്തരുവോ എന്ന് വരെ മെസേജ് വന്നു; ഭീമന്റെ വഴി താരം ചിന്നു ചാന്ദ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമാശ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളസിനിമാ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് ചിന്നു ചാന്ദ്‌നി. തമാശയുടെ സംവിധായകനായ അഷ്‌റഫ് ഹംസയുടെ തന്നെ പുതിയ ചിത്രം ‘ഭീമന്റെ വഴി’യിലും ചിന്നു ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഭീമന്റെ വഴി റിലീസിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ ‘ഇന്‍സ്റ്റഗ്രാം അനുഭവങ്ങള്‍’ പറയുകയാണ് ഇപ്പോള്‍ താരം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ സൗജന്യമായി ഉപദേശം വേണ്ടവര്‍ക്ക് ബന്ധപ്പെടാം (DM for free advice) എന്ന് എഴുതിച്ചേര്‍ത്തത് കാരണം സംഭവിച്ച രസകരമായ അനുഭവങ്ങളെക്കുറിച്ചാണ് ചിന്നു സംസാരിക്കുന്നത്.

”ആള്‍ക്കാരൊക്കെ ഇത് കണ്ട് മെസേജ് ചെയ്യും എന്ന് അറിയുന്നതിന് മുമ്പ് ഞാന്‍ ഇട്ടതാ. ഇപ്പൊ ഇടയ്ക്കിടയ്ക്ക് ആള്‍ക്കാര് ഉപദേശം ചോദിച്ച് വരും. ഞാന്‍ പണ്ട് ഇട്ടതാണെന്ന് അവരോട് പറയും.

ഡി.എം എന്നത് ഡോണ്ട് എന്നാക്കി ഞാന്‍ ഇപ്പൊ മാറ്റിയിട്ടുണ്ട്. കാരണം ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഉപദേശം ചോദിച്ചും ആള്‍ക്കാര് വരാന്‍ തുടങ്ങി.

തമാശ റിലീസായ സമയത്ത് കുറച്ചധികം പേര് വിളിച്ചിരുന്നു. പക്ഷേ അത് എനിക്ക് കുഴപ്പമില്ല. ഒരുപാട് പേരുടെ പേഴ്‌സണല്‍ എക്‌സ്പീരിയന്‍സായിരുന്നു.

അതിനിടെ ഒരാള്‍ വിളിച്ച്, എനിക്ക് കുറച്ച് പൈസയുടെ ബുദ്ധിമുട്ടുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ്റുമോ എന്ന് വരെ ചോദിക്കാന്‍ തുടങ്ങി,” ചിന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലും ചിന്നു ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയിലൊരുങ്ങിയ ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ദിവ്യ എം. നായര്‍, മേഘ തോമസ്, ജിനു ജോസഫ്, സുരാജ് വെഞ്ഞാറമൂട്, ശബരീഷ് വര്‍മ, ബിനു പപ്പു, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Chinnu Chandni shares funny Instagram experiences

We use cookies to give you the best possible experience. Learn more