| Saturday, 25th March 2017, 1:21 pm

ഞങ്ങളില്‍ മൂന്ന് പേരില്‍ ഒരാളെ തിരഞ്ഞെടുത്തേ മതിയാവൂ; മലയാളത്തിലെ യുവസംവിധായകരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള സിനിമ ജീവിതത്തിനിടെയുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മ്മിള. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് മൂന്ന് യുവസംവിധായകര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് ചാര്‍മിള പറയുന്നു. കൈരളി ടി.വിയിലെ ജെ.ബി ജങ്ഷന്‍ പരിപാടിക്കിടെയായിരുന്നു ചാര്‍മിളയുടെ തുറന്നുപറച്ചില്‍


Also Read എല്‍.ഡി.എഫില്‍ ചേരാം ; കമ്യൂണിസ്റ്റ് പ്രസ്ഥാന ഉയര്‍ന്നുനില്‍ക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തില്‍ : വെള്ളാപ്പള്ളി 


13 ാമത്തെ വയസില്‍ ഞാന്‍ സിനിമയില്‍ വന്നിട്ടുണ്ട്. അന്ന് എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. 20ാം വയസില്‍ ഞാന്‍ നടിയാണ്. 30 ാം വയസിലും ഞാന്‍ നടിയാണ്. അന്നും ആരും മോശമായി പെരുമാറിയിട്ടില്ല. ഇപ്പോള്‍ എനിക്ക് 42 വയസായി. ഇപ്പോള്‍ അങ്ങനെ പെരുമാറാന്‍ കാരണമെന്താണെന്ന് അറിയില്ല.

ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്ന സിനിമയാണ് കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം ചെയ്തത്. എക്‌സിക്യൂട്ടിവ് കമ്പനിയാണ് അതിന്റെ എല്ലാ കാര്യങ്ങളും നോക്കിയത്. ഒരു പ്രശ്‌നവും അവിടെ ഇല്ലായിരുന്നു. എല്ലാവരും നല്ലപെരുമാറ്റവും കെയറിങ്ങും ആയിരുന്നു.

അതിന് ശേഷം ഒരു മൂവിക്കായി കോഴിക്കോടേക്ക് ചെന്നു. അവിടെ ഈ മൂന്ന് പയ്യന്‍മാര്‍ എന്റെ മുറിയില്‍ വന്നു. അതിലെ നായിക 22 വയസ്സുള്ള ബോംബയില്‍ നിന്ന് വന്ന കുട്ടിയാണ്. മറ്റൊരു നായിക 18 വയസുള്ള കുട്ടിയാണ്. അവരോട് ഇവര്‍ നന്നായി പെരുമാറി. അതിന് ശേഷം എന്റെ മുറിയില്‍ വന്ന് ടെച്ചപ്പ് ചെയ്യുന്നവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

എന്റെ അസിസ്റ്റന്റ് പറഞ്ഞു ഞാന്‍ പോകില്ല. ഞാന്‍ മാഡത്തിനൊപ്പം വന്നതാണ്. മാഡം പോകാന്‍ പറഞ്ഞാല്‍ ഞാന്‍ പോകാം എന്ന്. ഇവര്‍ അത് കേട്ടില്ല. ഉടനെ തന്നെ ഞാന്‍ ആ മൂന്ന് പേരോടും നിങ്ങള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചു.


Dont Miss മകന് ജോലി കിട്ടണം കടങ്ങള്‍ തീര്‍ക്കണം; റിട്ടയര്‍മെന്റിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു 


അപ്പോള്‍ അവര്‍ പറയുകയാണ് ഞങ്ങള്‍ മൂന്ന് പേരില്‍ ആരെ വേണമെങ്കിലും നിങ്ങള്‍ സെലക്ട് ചെയ്‌തോളൂ. ഞങ്ങളില്‍ ഒരാള്‍ നിങ്ങളുടെ കൂടെ ഉണ്ടായേ പറ്റൂ എന്ന്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രതിഫല തുക നല്‍കില്ല എന്നും അവര്‍ പറഞ്ഞു.

ഇങ്ങനെയാണ് നിങ്ങളുടെ സംസാരമെങ്കില്‍ നാളെ തൊട്ട് ഞാന്‍ ഷൂട്ടിങ്ങിന് വരില്ല എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ അവര്‍ പറഞ്ഞു അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലം വിടാമെന്ന്. പിന്നെ ഞാന്‍ എന്റെ എ.ടി.എമ്മില്‍ പോയി പണമെടുത്തിട്ട് പബ്ലിക് ബസ്സില്‍ ചെന്നൈയ്ക്ക് പോയി.


Dont Miss ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. സ്വഭാവം കൂടി നന്നാവണം; ശിവസേന എം.പിയ്ക്ക് വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് 


ഇത്തരത്തിലൊരു അനുഭവം ഇത് ആദ്യമാണ്. ഇന്‍ഡസ്ട്രിയില്‍ പൊതുവെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഞാന്‍ കാണുന്നത് ആദ്യമായിട്ടാണ്. തമിഴ് തെലുങ്ക് മലയാളം കന്നഡ ഇത്രയും ഭാഷകളില്‍ നായികയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ചാര്‍മിള പറയുന്നു.

We use cookies to give you the best possible experience. Learn more