| Monday, 24th May 2021, 7:06 pm

ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ ഇന്ദുമതിയായി വീണ്ടും ബിന്ദു പണിക്കര്‍; കൂടെ അഭിനയിച്ച് മകളും സായ്കുമാറും, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ഇന്ദുമതി എന്ന കഥാപാത്രത്തെ നെഞ്ചിലേറ്റുന്നവര്‍ നിരവധിയാണ്.

ഇംഗ്ലീഷ് ഭാഷ സംസാരിക്കാനായുള്ള കഥാപാത്രത്തിന്റെ ഓരോ ശ്രമങ്ങളും ഇന്നും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

ഇപ്പോഴിതാ ഇന്ദുമതിയായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബിന്ദുപണിക്കര്‍. ഇത്തവണ സഹതാരങ്ങളായി കൂടെ അഭിനയിക്കുന്നത് ഭര്‍ത്താവ് സായ് കുമാറും മകളുമാണ്.

ചിത്രത്തിലെ എല്ലാ ഡയലോഗുകളും കോര്‍ത്തിണക്കിയ ഒരു മാഷ് അപ്പ് വീഡിയോയാണ് മൂന്നുപേരും കൂടി അഭിനയിച്ച് തകര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോയ്ക്ക് നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു.

എത്ര നല്ല അഭിനേതാക്കളെന്നും താടിയൊക്കെ നരച്ച സായ്കുമാര്‍ ചേട്ടനെ കണ്ടപ്പോള്‍ ഓര്‍ക്കുന്നത് ‘പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ എന്ന ഗാനരംഗമാണെന്നും ചിലര്‍ കമന്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Actress Bindu Panicker Mash Up Video

We use cookies to give you the best possible experience. Learn more