അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് ആദില്‍ മൈമുനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. വലിയ പ്രതീക്ഷകളോടെ മലയാള സിനിമാ പ്രേക്ഷകരും താരങ്ങളും കാത്തിരിക്കുന്ന സിനിമയാണത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ചെയ്യുന്ന സിനിമയായതുകൊണ്ടുതന്നെ വലിയ ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ റിലീസ് ചെയ്യുന്നതുപോലെയാണ് തോന്നുന്നതെന്നും ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും കഴിവതും തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും റിവ്യൂസ് അറിയിക്കണമെന്നും ഭാവന പറഞ്ഞു. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും അറിയിക്കണമെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന എന്റെ സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന മലയാളം സിനിമ ആയതുകൊണ്ട് നല്ല ടെന്‍ഷനുണ്ട്. എന്റെ ആദ്യ സിനിമ റിലീസ് ആകുന്ന അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍.
നിങ്ങള്‍ എല്ലാവരുടെയും പിന്തുണ വേണം. കഴിവതും തിയേറ്ററില്‍ പോയി തന്നെ കാണണം. മോശം ആണെങ്കിലും നല്ലത് ആണെങ്കിലും റിവ്യൂസ് അറിയിക്കുക. ഒരു ചെറിയ സിനിമയാണ്. എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുമെന്ന് വിശ്വസിക്കുന്നു നന്ദി,’ ഭാവന പറഞ്ഞു.
ഭാവന നായികയായെത്തുന്ന സിനിമയില്‍ ഷറഫുദ്ദീനാണ് നായകന്‍. ഫെബ്രുവരി 24ന് തിയേറ്ററിലെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
content highlight: actress bhavana shrare new video in instagram