മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. ഭാവനയുടെ കല്യാണത്തിന് കൂട്ടുകാരികള്‍ ഡാന്‍സ് പ്ലാന്‍ ചെയ്ത് വരാതിരുന്നതും അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വാര്‍ത്തയായി വന്നതിനെക്കുറിച്ചും ഫ്‌ളവേഴ്‌സ് ഒരുകോടിയെന്ന പരിപാടിയിലൂടെ പങ്കുവെക്കുകയാണ് ഭാവന.
” എന്റെ കല്യാണത്തിന് ഫ്രണ്ട്‌സ് ഭയങ്കര പ്ലാനിങായിരുന്നു. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, രമ്യ നമ്പീശന്‍, സയനോര ഇവരൊക്കെയായിരുന്നു. എല്ലാവരും അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞ് ഭയങ്കര പ്ലാനിങ്.
എന്റെ ഫ്രണ്ട്‌സ് പറഞ്ഞത് ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോഴേക്ക് ഡാന്‍സ് എന്നൊക്കെയിരുന്നു. എനിക്കും സന്തോഷം ഉള്ള കാര്യമായിരുന്നു. ഞാന്‍ എല്ലാത്തിനും ഓക്കെ പറഞ്ഞു. അവര്‍ ഭയങ്കര പ്രാക്ടീസ് ഒക്കെയായിരുന്നു.
ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് വരുമ്പോഴേക്ക് നിങ്ങള്‍ വരണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എല്ലാത്തിനും ഓക്കെ ഡണ്‍ എന്നൊക്കെ പറഞ്ഞു. കല്യാണം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ വന്നപ്പോള്‍ ആരെയും കാണാനില്ല.
എന്റെ സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ഒരാളുമില്ല. ബാക്കിയൊക്കെ ഞാന്‍ ക്ഷണിച്ച് എത്തിയ ഗസ്റ്റാണ്. അപ്പോളും എനിക്ക് തോന്നിയത് പറ്റിക്കാന്‍ വേണ്ടി എവിടെ എങ്കിലും ഇരിക്കുകയായിരിക്കും എന്നാണ്.
സ്‌റ്റേജില്‍ കയറിയ ഉടനെ പുറത്തേക്ക് വരുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ അവരാരും ഇല്ല. ഓഡിറ്റോറിയത്തില്‍ കേറി. സ്‌റ്റേജില്‍ ചടങ്ങ് തുടങ്ങി. ആളുകള്‍ വരാന്‍ തുടങ്ങി , ഫോട്ടോസൊക്കെ എടുക്കാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞിട്ടും ഇവരെ കാണാനില്ല. കുറേ കഴിഞ്ഞ് മുഖമൊക്കെ താഴ്ത്തി എല്ലാവരും വരുന്നു. എനിക്കാകെ സങ്കടവും ദേഷ്യവും വന്നു. അവര്‍ എന്നിട്ട് സ്‌റ്റേജിലേക്ക് കയറി വന്നു.
ഇവര്‍ അടുത്ത് വന്ന് എന്റെ കയ്യിലൊക്കെ പിടിക്കുമ്പോള്‍ ഞാന്‍ കയ്യൊക്കെ തട്ടി മാറ്റിയിട്ടുണ്ട്. അതിന് ഭാവന കൂട്ടുകാരികളുടെ കൈ തട്ടിമാറ്റി എന്നൊക്കെ തലക്കെട്ട് കൊടുത്ത് ഫുള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു.
മൃദുലയാണ് എന്റെ അടുത്ത് വന്ന് കൂടുതല്‍ സോറി പറയുന്നത്. അതായത് ഞങ്ങള്‍ എല്ലാവരും റെഡിയായപ്പേള്‍ വൈകിയതാണെന്നൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാന്‍ വന്നതാണ്.
അവരെല്ലാവരും സാരിയൊക്കെ ഉടുത്ത് റെഡിയായി വരാന്‍ ലേറ്റായതാണ്. ഇവരോട് ഞാന്‍ മിണ്ടില്ല എന്നൊക്കെ പറയുന്നത് വാര്‍ത്തയായി വന്നത് ഞങ്ങള്‍ വഴക്കിട്ടു എന്ന രീതിയിലാണ്,” ഭാവന പറഞ്ഞു.
Content Highlight: Actress Bhavana shared her experience about the news of her friends not coming to the wedding.