| Sunday, 25th June 2023, 5:30 pm

നിഗൂഢതകളിലേക്ക് തുറക്കപ്പെടുന്ന വാതിൽ..! ദ ഡോർ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭാവന നായികയാകുന്ന ‘ദി ഡോർ’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയദേവ് സംവിധാനം നിർവഹിക്കുന്ന ചിത്രം നി‍ർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജൻ ആണ്. ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനം നവീനും ജയദേവും നൽകിയിരുന്നു.

ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഈ അടുത്താണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തിയത്. ഇപ്പോൾ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം.

അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പത്തു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പത്തു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ദ ഡോർ എന്ന ചിത്രം.

Content Highlights: Actress Bhavana new movie The Door Second look poster

Latest Stories

We use cookies to give you the best possible experience. Learn more