നടി ഭാവന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശത്തിന്റെ പ്രത്യാഘാതം എന്താണെന്ന് അത് നിങ്ങള്‍ക്ക് സംഭവിക്കുന്നതുവരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാന്‍ ഇവിടെ ഉള്ളത്. – കര്‍മ’ എന്നായിരുന്നു ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഭാവനയുടെ പോസ്റ്റിനെ പിന്തുണച്ച് ഗായിക സയനോരയും നടി മൃദുലയും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. നിര്‍മ്മിച്ച് സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്.
View this post on Instagram
കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണ@ജിമെയില്‍.കോമിന്റെ രചന നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ സംവിധായകന്‍ സലാം ബാപ്പുവാണ്.
സത്യ ഹെഗ്ഡെ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഡാര്‍ലിംഗ് കൃഷ്ണയാണ്. നായികയായി അഭിനയിച്ച റോമിയോ, ഇന്‍സ്‌പെക്ടര്‍ വിക്രം തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തോടെ ഭാവന കന്നടയിലെ ഭാഗ്യ താരമായാണ് അറിയപ്പെടുന്നത്.
കന്നട സിനിമാ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷമാണ് ഭാവന കന്നടയില്‍ തിരക്കുള്ള നായികയായി മാറിയത്. ആദം ജോണ്‍ എന്ന ചിത്രത്തിന് ശേഷം ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: Actress Bhavana latest instagram post