Malayalam Cinema
മുഖത്തടിച്ചു എന്നുള്ളത് ശരിയാണ് അത് പക്ഷേ സംവിധായകനെയല്ല; വെളിപ്പെടുത്തലുമായി ഭാമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Oct 04, 06:35 am
Thursday, 4th October 2018, 12:05 pm

ബാഗ്ലൂര്‍: നടി ഭാമ സംവിധായകന്റെ മുഖത്തടിച്ചു എന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമലോകത്ത് പ്രചരിക്കുന്ന ഗോസിപ്പ്. പൊതുവേ ശാന്ത സ്വഭാവക്കാരിയായ ഭാമയെക്കുറിച്ചുള്ള ഈ കഥ ഞെട്ടലോടെയാണ് താരത്തിനെ അടുത്ത് അറിയുന്നവര്‍ കേട്ടത്.

ഇപ്പോള്‍ ഈ കഥയുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മുഖത്ത് അടിച്ചു എന്നത് ശരി തന്നെയാണ് എന്നാല്‍ അത് ഇപ്പോള്‍ പ്രചരിക്കുന്ന പോലെ സംവിധായകനെയോ മറ്റോ അല്ല എന്നും താരം വ്യക്തമാക്കി.

Also read ഭക്തരുടെ നിലവിളി കേട്ട ദൈവം പ്രത്യക്ഷപ്പെട്ടു – കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്

ഒരു കന്നട സിനിമയ്ക്കായി സിംലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഷൂട്ടിംഗിന്റെ ഇടവേളയില്‍ നടക്കാനിറങ്ങിയ തന്റെ ദേഹത്ത് ആരോ തട്ടിയതായി അനുഭവപ്പെട്ടെന്നും ഉടനെ തിരിഞ്ഞ് അയാളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തെന്നും താരം പറയുന്നു.

താരത്തിന്റെ ബഹളം കേട്ട് സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തിയെന്നും അല്ലാതെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറുകയോ താന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്നും ഭാമ പറഞ്ഞു.

തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്നും ഭാമ പറയുന്നു.