| Saturday, 19th September 2020, 10:20 pm

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമെന്ന പഴയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ഭാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും ഫേസ്ബുക്ക് പേജുകളില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

ഇപ്പോഴിതാ കൂറുമാറിയ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ ഭാമ തന്നെ ഈ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

2017 ഫെബ്രുവരി 24ലെ ഫേസ്ബുക്ക് പോസ്റ്റാണ് ഭാമ പിന്‍വലിച്ചത്. ‘ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി പോസ്റ്റില്‍ കുറിച്ചത്.

പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെതന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍തന്നെ മറ്റു നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു.ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?
ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണു വരുന്നത്?

‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’
എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

കഴിഞ്ഞ ദിവസമാണ് കേസില്‍ നിന്ന് സിദ്ദിഖും ഭാമയും കൂറുമാറിയത്. ഇതിനെത്തുടര്‍ന്ന് ഇരുവരുടേയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെിയത്. ഭാമയുടേയും സിദ്ദിഖിന്റേയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

സ്വന്തം സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കേസില്‍ എങ്ങനെയാണ് നിങ്ങള്‍ക്കൊക്കെ മൊഴി മാറ്റാന്‍ സാധിക്കുന്നതെന്നും ദൈവം എന്ന് പറഞ്ഞ് നിങ്ങള്‍ വിളിക്കുന്നവര്‍ ഇത് കാണാതിരിക്കില്ലെന്നും സ്ത്രീ സമൂഹത്തിന് തന്നെ നിങ്ങള്‍ ചെയ്ത നടപടി അപമാനമാണെന്നുമാണ് ഭാമയുടെ പേജില്‍ ചിലര്‍ കമന്റ് ചെയ്തത്.

ഭാമയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണമെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത കാര്യമാണ് താങ്കള്‍ ചെയ്തതെന്നുമാണ് ചിലരുടെ പ്രതികരണം.

ഭാമാ…താങ്കള്‍ കൂറുമാറി എന്നത് സത്യമാണെങ്കില്‍ സിനിമ നടി എന്നതിലുപരി ഒറ്റുകാരി എന്ന നിലയിലായിരിക്കും ഇനി മലയാള സിനിമാ ചരിത്രത്തില്‍ താങ്കളുടെ പേര് ചേര്‍ക്കപ്പെടുന്നത് എന്നാണ് ഒരു കമന്റ്.

അല്ലെങ്കിലും അത്ഭുതമൊന്നുമില്ല.. സ്വന്തം നിലനില്‍പ്പിനു വേണ്ടി മുപ്പത് വെള്ളിക്കാശിന്, കൂട്ടത്തിലൊരുവളെ ഒറ്റുകൊടുത്ത ഇവരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിക്കാന്‍ മാത്രം നമ്മളത്ര നിഷ്‌കളങ്കരല്ലല്ലോ.. കടുത്ത ഈ പ്രതിസന്ധിയിലും അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം തന്നെ എന്ന് വിളിച്ചു പറയുന്ന റിമയോടും രമ്യയോടും രേവതിയോടും ഐക്യദാര്‍ഢ്യമെന്നും ചിലര്‍ കുറിക്കുന്നു.

സിദ്ദിഖിന്റെ പേജിലും സമാന രീതിയിലാണ് ചിലര്‍ കമന്റുകള്‍ രേഖപ്പെടുന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അഭിനയിക്കാമെന്ന് കാണിച്ച് തന്ന റിയല്‍ ഹീറോ, കൂറുമാറല്‍ സിംഹം എന്നാണ് ഒരു കമന്റ്. സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹം കുറേ പടം കിട്ടാന്‍ ഏത് മൊഴിയും മാറ്റുമെന്നാണ് മറ്റൊരാളുടെ കമന്റ്.

അച്ഛനായും ചേട്ടന്‍ ആയും സ്ത്രീ സംരക്ഷകന്‍ ആയും ഒക്കേ സിനിമയില്‍ മാത്രം നിറഞ്ഞാടി കയ്യടി വാങ്ങിയാല്‍ മതിയോ സിദ്ദീക്ക് ചേട്ടാ
ജീവിതത്തിലും അതൊക്കെ നമുക്ക് ഒന്ന് തെളിയിക്കണ്ടായോ വയസ്സ് കുറേ ആയില്ലേ …..ഇനി ഒരു പശ്ചാത്താപത്തിനു പോലും ചിലപ്പോ അവസരം കിട്ടി എന്ന് വരില്ലാ…..എന്നും ചിലര്‍ കുറിക്കുന്നു.

സത്യത്തിനു എന്താണ് വില? ഒരു കുറ്റകൃത്യത്തെപ്പറ്റി ഉള്ള അറിവ് കോടതിയില്‍ തിരിച്ചും മറിച്ചും ചോദിച്ചാലും സത്യസന്ധമായി പറയാന്‍ സാക്ഷി തയ്യാറായാല്‍ മാത്രമേ ആ കേസില്‍ പ്രതി ശിക്ഷിക്കപ്പെടൂ. കണ്ടതും കേട്ടതും അറിഞ്ഞതുമായ സത്യം പറയാനുള്ള ആര്‍ജ്ജവം സാക്ഷി കാണിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ

We use cookies to give you the best possible experience. Learn more