വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്നത് തുടങ്ങിവെച്ചത് നടിമാര്‍ തന്നെയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് നടി ഭാവന. അതുകൊണ്ട് നടിമാര്‍ അഭിനയിക്കാതിരിക്കുന്നതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഭാവന പറഞ്ഞു.
തനിക്ക് പരിചയമുള്ള വിവാഹത്തിന് മുമ്പും വളരെ ബിസിയായിട്ടുള്ള നടിമാരും പിന്നെ അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും അഭിനയം തുടരുന്നവരുണ്ടെന്നും ഭാവന പറഞ്ഞു.
ഹിന്ദിയില്‍ അങ്ങനെയില്ലെന്നും അവര്‍ കല്യാണം കഴിഞ്ഞാലും അഭിനയിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കുറച്ച് കാലം മുമ്പ് നായികമാരായിട്ട് തന്നെ തുടങ്ങിവെച്ച ഏര്‍പ്പാടാണെന്ന് തോന്നുന്നു. കല്യാണം കഴിച്ച് കഴിഞ്ഞാല്‍ അഭിനയിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറേപേര് ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്. അത് പിന്നെ എപ്പോഴൊക്കെയോ അങ്ങനെയാണ് വേണ്ടത് എന്നതിലേക്ക് മാറി.
എനിക്ക് പരിചയമുള്ള കുറേ ആക്ടേര്‍സ് അങ്ങനെയുണ്ട്. കല്യാണത്തിന് മുമ്പ് വളരെ ബിസിയായിട്ട് നിന്നവരായിരിക്കും. കല്യാണമൊക്കെ കഴിഞ്ഞില്ലെ ഇനി അഭിനയിക്കുന്നില്ലെന്ന് പറയും. പിന്നെ അത് പൊതുവിലുള്ള കാര്യമായി മാറിയതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കല്യാണത്തിന് ശേഷവും അഭിനയിക്കാന്‍ ഓക്കെയായിട്ടുള്ള എത്രപേര്‍ അഭിനയിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയിലെ എല്ലാവരും തിരിച്ച് എടുക്കുമെന്ന് ഞാന്‍ പറയുന്നില്ല. ഒരു സമയത്ത് അത് ഭയങ്കരമായിട്ടുണ്ടായിരുന്നു. ഒരു നടി വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നില്ലെന്ന് എല്ലാവരും പറയും. പിന്നെ അതൊരു കീഴ് വഴക്കമായി.
വേറെ ഭാഷകളിലാണ് അത് കൂടുതല്‍ കണ്ടത്. പക്ഷെ ഹിന്ദിയൊക്കെ നോക്കുവാണെങ്കില്‍ അങ്ങനെയില്ല. അവര്‍ കല്യാണം കഴിഞ്ഞാലും അഭിനയിക്കും. ഞാന്‍ കല്യാണം കഴിച്ച് 15,20 ദിവസത്തിനുള്ളില്‍ അഭിനയിക്കാനായി പോയിട്ടുണ്ട്,” ഭാവന പറഞ്ഞു.
content highlight: actress bavana about why actress not acting after marriage