| Saturday, 18th February 2023, 9:25 pm

ആ സമയത്ത് വല്ലാത്ത ഡിപ്രഷനിലേക്ക് പോയി; എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇപ്പോഴും എനിക്ക് പേടിയാണ്: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ സിനിമ ചെയ്ത തിരക്കുള്ള നടിയായിരുന്നു ഭാവന. പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും കുറച്ച് കാലം താരം ബ്രേക്ക് എടുത്തത്. സിനിമയില്‍ നിന്നും മാറി നിന്നപ്പോഴുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ഭാവന ഇപ്പോള്‍. ആദ്യം വളരെ രസകരമായി തോന്നിയെന്നും പിന്നീട് താന്‍ ഡിപ്രഷനിലേക്ക് എത്തിയെന്നും ഭാവന പറഞ്ഞു.

തിരക്കുള്ള ഈ സമയം കഴിഞ്ഞാല്‍ താന്‍ എന്താണ് ചെയ്യുകയെന്ന് ഓര്‍ത്ത് ഇപ്പോള്‍ തന്നെ വലിയ പേടിയുണ്ട്. തിരക്കുകളില്‍ നിന്നും മാറി വെറുതെ വീട്ടിലിരിക്കുന്നവരോട് അസൂയയുണ്ടെന്നും തനിക്ക് അതിന് പറ്റില്ലെന്നും ഭാവന പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ആദ്യം ബാക്ക് ടു ബാക്ക് സിനിമ ചെയ്തിരുന്ന ആളാണ്. ഒരു ലോക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് പോവാറാണ്. അതും തെലുങ്, തമിഴ് തുടങ്ങി ഇന്‍ഡസ്ട്രിയും മാറും. അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടെന്ന് വീട്ടിലിരിക്കേണ്ടി വന്നത്. ആദ്യം ഭയങ്കര രസമായിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു.

രാവിലെ അലാറം വെച്ച് എഴുന്നേല്‍ക്കേണ്ട, മേക്കപ്പ് ഇടേണ്ട തുടങ്ങി ഒരു ടെന്‍ഷനും ഇല്ലായിരുന്നു. ആ സമയത്ത് കുറേ സീരിസ് ഇരുന്ന് കാണുകയും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കലുമായിരുന്നു എന്റെ പണി. ഇതൊക്കെ ഞാന്‍ ഇത്രയും കാലം മിസ് ചെയ്തല്ലോയെന്നൊക്കെ ചിന്തിച്ച് കുറച്ച് കാലം ഞാന്‍ ആ ലൈഫ് ആസ്വദിച്ചിരുന്നു. വെറുതെ വീട്ടിലിരിക്കാന്‍ എന്ത് സുഖമാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്.

എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ഭയങ്കര പ്രശ്‌നമായി തുടങ്ങി. വല്ലാത്ത ഡിപ്രഷനിലേക്ക് പോയി. രാവിലെ എഴുന്നേറ്റാല്‍ ഇന്നും ഇന്നലത്തെ പോലെ ചെയ്യണമല്ലോയെന്നാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ എനിക്ക് പണ്ടത്തെ തിരക്കുള്ള ലൈഫ് മിസ് ചെയ്യാന്‍ തുടങ്ങി.

കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഇപ്പോഴും എനിക്ക് പേടിയാണ്. തിരക്ക് ഉള്ള ഈ സമയം കഴിഞ്ഞാല്‍ എന്താവും എന്ന് ആലോചിച്ച് എനിക്ക് ഭയങ്കര പേടിയുണ്ട്. അത് ഞാന്‍ ആലോചിക്കാതിരിക്കുകയാണ്. ആലോചിച്ചാല്‍ എനിക്ക് ഉത്കണ്ഠ വരും.

ആ കാര്യത്തില്‍ എനിക്ക് ചില ആള്‍ക്കാരോട് അസൂയ തോന്നും. എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്നത് എങ്ങനെയാണെന്ന് ആലോചിച്ച് തിരക്കില്‍ നിന്നും മാറി നില്‍ക്കുന്നവരോട് അസൂയ തോന്നും,” ഭാവന പറഞ്ഞു.

content highlight: actress bavana about fim break

We use cookies to give you the best possible experience. Learn more