| Sunday, 25th June 2017, 10:02 am

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെയും നാദിര്‍ഷയുടേയും മൊഴി എടുക്കും: മൊഴിയെടുപ്പ് രഹസ്യകേന്ദ്രത്തില്‍ വെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കും. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും.

ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ മാസം 29 ന് ശേഷമാണ് ദിലീപ് നാട്ടിലെത്തുക.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.


Dont Miss സുനി ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി


ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിഷ്ണു നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ദിലീപ് നല്‍കിയ പരാതി.


Dont Miss ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി ‘നുണ’യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്


പരാതിക്ക് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും നല്‍കിയിരുന്നു. പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്നു കണ്ടെത്തി.

ജി.പി.എസ് ഉപയോഗിച്ച് കോള്‍ ചെയ്ത സ്ഥലം കണ്ടത്താന്‍ ശ്രമിച്ച പൊലീസ് ദിലീപിന്റെ ആലുവയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അടുത്തുനിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതോടെ കൂടുതല്‍ അന്വേഷണത്തിന് നാദിര്‍ഷയുമായി പലവട്ടം ബന്ധപ്പെട്ടെങ്കിലും ഹാജരാകാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സുനിയുടെ സഹതടവുകാരന്‍ വിളിച്ചു ബ്ലാക്ക്മെയില്‍ ചെയ്‌തെന്ന വാര്‍ത്ത ദിലീപും നാദിര്‍ഷയും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു ദിലീപിന്റേയും നാദിര്‍ഷയുടേയും വാദം.

Latest Stories

We use cookies to give you the best possible experience. Learn more