| Monday, 23rd July 2018, 10:49 am

ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്നും വനിതാ ജഡ്ജിയാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ALSO READ: ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഞാന്‍; കല്ലെറിഞ്ഞ് ഭയപ്പെടുത്താമെന്ന് കരുതേണ്ട; പ്രതിഷേധക്കാരോട് ദേവേന്ദ്ര ഫട്‌നാവിസ്

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച വിചാരണ തടസപ്പെടുത്തുകയാണ് ദിലീപ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ആരോപണം. അതിനാല്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നതിന് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ദിലീപ് ഹരജിയില്‍ പറയുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more