കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി സുനില്‍കുമാറിന് വേണ്ടി മുന്‍പ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. സുനില്‍ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.
കേസില്‍ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേര്‍ത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ സുനില്‍കുമാര്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസിലെ നിര്‍ണായക തെളിവായ ഈ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചെന്ന കുറ്റത്തിന് പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരാകാതെ ആദ്യം പ്രതീഷ് ചാക്കോ ഒളിവില്‍ പോയി. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായപ്പോള്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
ALSO READ: രാഹുല്‍ ഈശ്വറിന്റെ രക്തം ചിന്തല്‍ ആഹ്വാനം: വാര്‍ത്താസമ്മേളനത്തിന്റെ സി.ഡി ഹാജരാക്കണമെന്ന് ഹൈക്കോടതി
നിര്‍ണായക തെളിവുകളടങ്ങിയ ഫോണ്‍ ഒളിപ്പിച്ചു, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് പ്രധാനമായും ചുമത്തിയത്.
അതേസമയം കേസില്‍ തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
WATCH THIS VIDEO: