Advertisement
actress attack case
നടിയെ ലൈംഗികമായി ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 01, 03:15 pm
Tuesday, 1st December 2020, 8:45 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിചാരണക്കോടതി ജഡ്ജിയെ മാറ്റേണ്ടെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

വിചാരണക്കോടതി മാറ്റുന്നതിന് പ്രോസിക്യൂഷനും നടിയും മുന്നോട്ട് വച്ച വാദങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്. കോടതി മാറ്റുന്നതിന് വിശ്വസനീയമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹരജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

അതേസമയം വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attack Case Kerala Govt Supreme Court