ഇത്രയും ചെറിയ ഭാഗം ചെയ്താല്‍ ആള്‍ക്കാര്‍ മറന്നുപോകില്ലേയെന്ന് തോന്നി; അത്രപെട്ടെന്ന് മറക്കില്ലെന്ന് ചെയ്ത് കഴിഞ്ഞപ്പോള്‍ മനസ്സിലായി: കോള്‍ഡ് കേസ് വിശേഷങ്ങളുമായി ആത്മിയ
‘കൊവിഡിന്റെ സമയത്താണ് കോള്‍ഡ് കേസിലേക്ക് വിളിക്കുന്നത്. ആര്‍ക്കും വര്‍ക്ക് ഒന്നുമില്ലാതെ നിരാശരായിരിക്കുന്ന സമയമാണ്. ആ സമയത്താണ് പൃഥ്വിരാജ് ചിത്രമാണ് എന്നൊക്കെ പറഞ്ഞുള്ള ഓഫര്‍ വരുന്നത്.
അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ഷൂട്ട് ഉണ്ടാകുകയുള്ളുവെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു അങ്ങനെയാണങ്കില്‍ എന്തിനാ പോകുന്നത് എന്ന്.
ഞാന്‍ വളരെ നിരാശയിലായി ആ സമയത്ത്. പൃഥ്വിരാജ് സിനിമയില്‍ ഇത്രയും ചെറിയ പോര്‍ഷന്‍ ഒക്കെ ചെയ്താല്‍ ആള്‍ക്കാര്‍ എന്നെ മറക്കില്ലേ എന്നൊക്കെ തോന്നി.
അപ്പോള്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീനാഥ് ചേട്ടനും സംവിധായകന്‍ തനു ചേട്ടനും പറഞ്ഞത് ഈ ക്യാരക്ടറിനെ മറക്കില്ല അതുറപ്പാണ് എന്നാണ്. പിന്നെ ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി അത്ര പെട്ടെന്നൊന്നും ആരും മറക്കില്ലെന്ന്,’ ആത്മിയ പറഞ്ഞു.
ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.
അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.