| Monday, 19th July 2021, 3:00 pm

സിനിമ കണ്ടതിന് ശേഷം അദ്ദേഹം ഫ്രിഡ്ജിനടുത്തേക്ക് പോകില്ലായിരുന്നു; രസകരമായ അനുഭവം പങ്കുവെച്ച് ആത്മിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കോള്‍ഡ് കേസ് കണ്ടതിന് ശേഷം ഭര്‍ത്താവ് ഫ്രിഡ്ജിനടുത്തേക്ക് പോകുന്നത് കുറവാണെന്ന് പറയുകയാണ് ചിത്രത്തില്‍ ഈവ മരിയായി എത്തിയ ആത്മിയ. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ആത്മിയ രസകരമായ അനുഭവം പങ്കുവെച്ചത്.

‘കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവ് സനൂപും ആദ്യം കാണുന്ന എന്റെ ചിത്രമാണ് കോള്‍ഡ് കേസ്. രാത്രി കാണാന്‍ സനൂപ് സമ്മതിച്ചില്ല. സിനിമ കണ്ടതിന് ശേഷം ഇരുട്ടത്ത് ഞാന്‍ മുടിയൊക്കെ അഴിച്ചിട്ട് നിന്നാല്‍ സനൂപിന് പേടിയാണ്.

രാത്രി വിശന്ന് കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ നിന്ന് എന്തേലും എടുത്ത് കഴിക്കാമെന്ന് പറഞ്ഞാല്‍ പോലും സനൂപ് ഇപ്പോള്‍ വരാറില്ല. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്നില്ലായിരുന്നു അദ്ദേഹം’, ആത്മിയ പറഞ്ഞു.

ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Content Highlights; Actress Athmiya Shares Funny Experience Of Cold Case

Latest Stories

We use cookies to give you the best possible experience. Learn more