കൊച്ചി: അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നടി ആത്മിയ. ജോസഫ് മുതല്‍ കോള്‍ഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആത്മിയയ്ക്ക് സാധിച്ചിട്ടുണ്ട്.
അഭിനയമാണ് തന്റെ മേഖലയെങ്കിലും താന്‍ ബി.എസ്.സി നഴ്‌സിംഗ് കഴിഞ്ഞയാളാണെന്ന് പറയുകയാണ് ആത്മിയ. എന്നാല്‍ തന്നെ അറിയാവുന്നവര്‍ ആരും ഒരു ഇഞ്ചെക്ഷന്‍ എടുക്കാന്‍ പോലും തന്റെ അടുത്ത് വരാറില്ലെന്നാണ് ആത്മിയ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആത്മിയയുടെ രസകരമായ മറുപടി.
ഷൂട്ടിംഗ് സെറ്റില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാല്‍ ആത്മിയയെ വിളിക്കുമോ അതോ ഡോക്ടറെ വിളിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി നല്‍കിയത്.
‘ഡോക്ടറെ വിളിക്കാന്‍ ഞാന്‍ പറയും. എനിക്ക് പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് കുറവാണ്. പഠിക്കുന്ന സമയത്ത് രോഗികളെ നോക്കിയിട്ടുണ്ട് എന്നല്ലാതെ പണിയെടുത്തിട്ടില്ല. കോഴ്‌സ് കഴിഞ്ഞപ്പോഴേക്കും സിനിമയൊക്കെയായി,’ ആത്മിയ പറഞ്ഞു.
ഏതേലും വയസ്സായ സ്ത്രീയൊക്കെ വന്ന് ഒരു ഇഞ്ചെക്ഷന്‍ എടുത്ത് തരുവോ എന്ന് ചോദിച്ചാല്‍ ആത്മിയ എന്ത് പറയും എന്ന ചോദ്യത്തിന് തന്നെ അറിയുന്നവര്‍ അങ്ങനെ പറയുകയേ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് ആത്മിയ. ഈവ മരിയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.
അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actress Athmiya Shares Funny Experience