| Thursday, 12th December 2024, 8:55 am

നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് അതിജീവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നാവശ്യവുമായി അതിജീവിത വിചാരണകോടതിയെ സമീപിച്ചു.

അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. വിചാരണ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ഹരജിയില്‍ പറയുന്നു.

കേസില്‍ ഇതുവരെ നടന്ന വിസ്താരങ്ങള്‍ എല്ലാം തന്നെ അടച്ചിട്ട കേടതിയില്‍ ആയിരുന്നു നടന്നത്. സാക്ഷി വിസ്താരങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ അന്തിമ ഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയേണ്ടതാണെന്നും ഇതില്‍ സ്വകാര്യതയുടെ വിഷയങ്ങള്‍ ഇല്ലെന്നും അതിജീവിത പറയുന്നു.

താന്‍ ഇരയല്ല അതിജീവിതയാണ് എന്ന നിലപാട് കേസിന്റെ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ള നടി നേരത്തെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ കോടതിയില്‍ അവിശ്വാസം പ്രകടിപ്പച്ചിരുന്നു.

നടിയുടെ ഹരജി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

Content Highlight: Actress assault case; Survivor wants the final hearing to be held in an open court, petition filed

Latest Stories

We use cookies to give you the best possible experience. Learn more