കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി. വിചാരണ കോടതിയാണ് നടിയുടെ ഹരജി തള്ളിയത്.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചിരുന്നത്.
വിചാരണ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതിജീവിത പറഞ്ഞിരുന്നു.
കേസില്‍ ഇതുവരെയുണ്ടായ വിസ്താരങ്ങള്‍ എല്ലാം തന്നെ അടച്ചിട്ട കോടതിയില്‍ ആയിരുന്നു നടന്നത്. സാക്ഷി വിസ്താരങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ അന്തിമ ഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയേണ്ടതാണെന്നും ഇതില്‍ സ്വകാര്യതയുടെ വിഷയങ്ങള്‍ ഇല്ലെന്നുമായിരുന്നു അതിജീവിത പറഞ്ഞത്.
Content Highlight: Actress assault case; Atijeeva’s demand that the final argument should be held in open court was rejected