ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് അശിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സുള്ള തന്റെ പോസ്റ്റിന് താഴെ മോശം കമന്റുകള്‍ വരാറുണ്ടെന്ന് പറയുകയാണ് അശിക.
വളരെ മോശം രീതിയില്‍ പലരും കമന്റുകള്‍ ഇടാറുണ്ടെന്നും ശരീരം കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ചിത്രങ്ങള്‍ താന്‍ പോസ്റ്റ് ചെയ്യുന്നതെന്ന് പോലും പലരും പറയാറുണ്ടെന്നും അവര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അശിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്താ നിനക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലെയെന്നാണ് കൂടുതലും എന്റെ പോസ്റ്റിന് താഴെ ആളുകള്‍ കമന്റ് ചെയ്യുന്നത്. പിന്നെ സേച്ചി കാണിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നൊക്കെ ചിലര്‍ കമന്റ് ചെയ്യും.
ശരീരം കാണിക്കുക എന്നതാണ് മെയിന്‍ ആയിട്ടുള്ള എന്റെ ഉദ്ദേശം എന്നാണ് അവരുടെ വിചാരം. അവര്‍ക്ക് ഒക്കെ അത്ര ചിന്തിക്കാനുള്ള വിവരമെ ഉള്ളു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കാറുമില്ല ചോദിക്കാറുമില്ല.
പക്ഷെ ചില കമന്റ്‌സ് കാണുമ്പോള്‍ അവരോട് അതിനെക്കുറിച്ച് ചോദിക്കാന്‍ തോന്നും. ഒരാള്‍ അത്തരം കമന്റ് ഇട്ടാല്‍ ബാക്കി കമന്റ് ബോക്‌സ് കാണുന്ന ആളുകള്‍ക്കും അത്തരം കമന്റ് ഇടാന്‍ തോന്നും. അത് പറഞ്ഞ് കൊടുക്കുമ്പോഴേക്കും എനിക്ക് അഹങ്കാരമായി, ഞാന്‍ ആറ്റിറ്റിയൂഡ് ഇടുന്നതായി. പലരും എനിക്ക് ജാഡയാണ് എന്ന് വരെ പറയാറുണ്ട്.
ഞാന്‍ അത്തരം ഡ്രസ് ഇടുന്നുണ്ടെങ്കില്‍ അത് എന്റെ പ്രൊഫഷനായത് കൊണ്ടാണ്. ഞാന്‍ ഒരു മോഡലാണ് അല്ലാതെ ആളുകളുടെ മുന്നില്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ല ഞാന്‍ അത്തരം വസ്ത്രങ്ങള്‍ ഇടുന്നത്. എന്റെ ശരീരം കാണിച്ചിട്ട് ആണുങ്ങളെ പ്രലോഭിപ്പിക്കല്‍ അല്ല എന്റെ ഉദ്ദേശം.
എന്റെ ജോലി ആയത് കൊണ്ടാണ് ഞാന്‍ അത് ചെയ്യുന്നത്. എനിക്ക് അതിന് പണം തരുന്നുണ്ട്. അതുകൊണ്ട് തന്നെ ആ വര്‍ക്ക് എനിക്ക് ചെയ്ത് കൊടുക്കേണ്ടതായിട്ടുണ്ട്. അതിനെയാണ് ആളുകള്‍ ഇത്തരത്തില്‍ പറയുന്നത്,” അശിക അശോകന്‍ പറഞ്ഞു.
content highlight: actress ashika ashokan about socialmedia comments