|

'തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ കണ്ടുകിട്ടിയിട്ടുണ്ട്, ഇഡ്ഡിലി പാത്രം മേടിക്കാന്‍ വന്നതാണെന്നു തോന്നുന്നു'; വൈറല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ദൃശ്യം 2 സിനിമയുടെ റിവ്യൂ ആണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിത്രത്തിലെ ആശാ ശരത് അവതരിപ്പിച്ച ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ആശ ശരതിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട് എന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആശ ശരതിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ പകര്‍ത്തിയ വീഡിയോ ആണിത്.

താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ‘ലാലേട്ടന്‍ ഫാന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടില്‍വച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇഡ്ഡിലി പാത്രം മേടിക്കാന്‍ വന്നതാണെന്നു തോന്നുന്നു’- കേരളത്തില്‍ നിന്നും ഒളിച്ചു നടക്കുകയാണോ എന്നും താരത്തിനോട് ചോദിക്കുന്നുണ്ട.

തന്റെ പുതിയ തമിഴ് ചിത്രത്തിനായിട്ടാണ് ആശ ശരത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ എത്തിയിരിക്കുന്നത്. അന്‍പ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress Asha Sarath’s funny video about the movie Drishyam 2 and Geeta Prabhakar.