തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡി.ജി.പിക്ക് പരാതി നല്‍കി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലിട്ട വീഡിയോയെ തുടര്‍ന്നാണ് നടിക്കു നേരെ സൈബര്‍ ആക്രമണമുണ്ടായത്.
സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ ശരത് പറഞ്ഞു. സിനിമയുടെ പിന്നണിക്കാരുടെ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും വീഡിയോ എഡിറ്റു ചെയ്തതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ആശ തിരുവനന്തപുരത്ത് പറഞ്ഞു.
‘എവിടെ’ എന്ന സിനിമയ്ക്കായി താന്‍ പങ്കുവെച്ച വീഡിയോ വിവദമാക്കിയത് ബോധപൂര്‍വമാണെന്ന് ആശാ ശരത് ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ആശാ ശരത്തിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ വൈറലാകുന്നത്. ഇതിനെതിരെ നടിക്കെതിരെ ഒരു അഭിഭാഷകന്‍ കേസുകൊടുത്തിരുന്നു.
സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നല്‍കിയത്.
തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത്തിന്റെ വിഡിയോ വന്നത്. ആദ്യം പലരും കരുതിയത് വിഡിയോ യഥാര്‍ഥമാണെന്നാണ്. പലരും അങ്ങനെ കമന്റ് ചെയ്യുകയും ചെയ്തു.
‘എവിടെ പ്രമോഷന്‍ വിഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ ആളുകളും അതു പിന്നീടാണ് ശ്രദ്ധിച്ചത്.