| Wednesday, 1st March 2023, 12:46 pm

മാനസികാരോഗ്യത്തെ വട്ട്, ഭ്രാന്ത് എന്നാണ് വിളിച്ചത്, ആളുകളെ പേടിച്ചിട്ടാണ് ഇതിനെക്കുറിച്ച് സംസാരിക്കാത്തത്: ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശാരിരികാരോഗ്യം പോലെ തന്നെ പ്രധാന്യമുള്ളതാണ് മാനസികാരോഗ്യവുമെന്ന് നടി ആര്യ. മെന്റല്‍ ഹെല്‍ത്തില്‍ വീഴ്ച വന്നാല്‍ ജീവിതം തന്നെ ഇല്ലാതാകുമെന്നും ഒരുപാട് ആളുകള്‍ ഡിപ്രഷനില്‍ വീണ് പോകുന്നുണ്ടെന്നും ആര്യ പറഞ്ഞു.

മാനസികാരോഗ്യം നല്ലതല്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതെന്നും ആര്യ പറഞ്ഞു. മാനസികാരോഗ്യം എന്ന് പറയാതെ പണ്ട് വട്ട്, ഭ്രാന്ത് എന്നൊക്കെയാണ് ഇതിനെ വിളിച്ചിരുന്നതെന്നും ആളുകള്‍ ഇതൊക്കെ പേടിച്ചിട്ടാണ് തുറന്ന് സംസാരിക്കാത്തതെന്നും ആര്യ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസറ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”നമ്മുടെ ഫിസിക്കല്‍ ഹെല്‍ത്തിനെ പോലെ തുല്യ പാധാന്യമുള്ളതാണ് മെന്റല്‍ ഹെല്‍ത്ത്. മെന്റല്‍ ഹെല്‍ത്തില്‍ നമ്മള്‍ പാളിപ്പോയാല്‍ ചിലപ്പോള്‍ നമുക്ക് നമ്മുടെ ലൈഫ് തന്നെ പാളിപ്പോകും.

ഒരു ദിവസം നമ്മുടെ നാട്ടില്‍ നടക്കുന്ന അത്മഹത്യയുടെ എണ്ണം എടുത്ത് നോക്കിയാല്‍ നമുക്ക് അത് മനസിലാക്കാം. മാനസികാരോഗ്യം നല്ലതല്ലാത്തതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. എത്ര പേരാണ് ഡിപ്രഷനില്‍ വീണ് പോകുന്നത്.

സൈക്യാട്രിക് കൗണ്‍സിലിങ് ഒക്കെ ഇപ്പോള്‍ കോമണാണ്. എത്ര പേരാണ് അതൊക്കെ എടുക്കുന്നത്. പലരുടെയും മാനസികാരോഗ്യം ശരിയല്ല. ഇപ്പോഴാണ് ഇതിനെക്കുറിച്ച് പലരും സംസാരിച്ച് തുടങ്ങുന്നത്. പണ്ട് മെന്റല്‍ ഹെല്‍ത്ത് എന്നൊരു പേരുപോലുമില്ല. വട്ട്, ഭ്രാന്ത് എന്ന് മാത്രമെ പറയുകയുള്ളു.

ആളുകളെ പേടിച്ചിട്ടാണ് ഇതിനെക്കുറിച്ച് പലരും സംസാരിക്കാത്തത്. പലരും അതില്‍ വീണ് പോവുന്നത് ആളുകള്‍ ഇതിനെ എങ്ങനെ നോക്കി കാണും എന്ന പേടിയുള്ളത് കൊണ്ടാണ്. പക്ഷെ ഇപ്പോഴാണ് മാനസികാരോഗ്യം എന്ന് പറയുന്നത് ശാരിരികാരോഗ്യം പോലെയുള്ള ഒന്നാണെന്ന് ആളുകള്‍ക്ക് മനസിലായി തുടങ്ങിയത്. അതിനെക്കുറിച്ച് സംസാരിക്കുകയും ആവശ്യമുണ്ടെങ്കില്‍ സഹായം തേടുകയും വേണമെന്നാണ് എനിക്ക് പറയാനുള്ളത്,” ആര്യ പറഞ്ഞു.

content highlight: actress arya about mental health

We use cookies to give you the best possible experience. Learn more