Advertisement
Entertainment news
ലീഗലി ഞാനൊരു സിംഗിള്‍ മദറാണ്, പക്ഷെ അവളുടെ എല്ലാകാര്യത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ടാകും: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 21, 01:24 pm
Friday, 21st April 2023, 6:54 pm

സിംഗിള്‍ പേരന്റ് എന്ന ടാഗിലേക്ക് മാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി ആര്യ. ലീഗലി താന്‍ ഒരു സിംഗിള്‍ മദറാണെങ്കിലും തന്റെ മകളുടെ കാര്യത്തില്‍ അവളുടെ അച്ഛനും താനും ഒരേപോലെയാണ് പ്രാധാന്യം നല്‍കുന്നതെന്നും താരം പറഞ്ഞു.

ഫിസിക്കലി മകള്‍ തന്റെ കൂടെയാണെങ്കിലും അവളുടെ എല്ലാ കാര്യത്തിലും തന്റെ മുന്‍ പങ്കാളി റോഹിത്തും ഉണ്ടാകാറുണ്ടെന്നും ആര്യ പറഞ്ഞു.

‘ഞാനൊരു സിംഗിള്‍ മദറാണെന്ന് ഒരിക്കലും പറയില്ല. ലീഗലി നോക്കുമ്പോള്‍ ഞാനൊരു സിംഗിള്‍ മദറാണ്. എന്നാല്‍ എന്റെ മകള്‍ റോയയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയാണ് അവള്‍ക്ക് വേണ്ടി നില്‍ക്കുന്നത്. റോയയുടെ അച്ഛനാണെങ്കിലും ഞാനാണെങ്കിലും ഒരുമിച്ച് തന്നെയാണ് അവളെ വളര്‍ത്തുന്നത്.

ഫിസിക്കലി അവള്‍ എന്റെ കൂടെയാണ് നില്‍ക്കുന്നത് എന്നത് ശരിയാണ്. പക്ഷെ എന്നാല്‍ അവള്‍ വളരുന്നത് പൂര്‍ണമായും റോഹിത്തിന്റെയും സപ്പോര്‍ട്ട് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇതിനെ ഞാനൊരു സിംഗിള്‍ പേരന്റിങ്ങെന്ന് വിളിക്കില്ല.

പിന്നെ അവളുടെ കാര്യത്തില്‍ ഞാന്‍ തന്നെയല്ല എല്ലാകാര്യവും നോക്കുന്നത്. അവളെ മിക്കവാറും നോക്കുന്നത് എന്റെ അമ്മയാണ്. കാരണം അവള്‍ കൂടുതലും നില്‍ക്കുന്നതൊക്കെ അമ്മയുടെ കൂടെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു സിംഗിള്‍ പേരെന്റാണെന്ന ടാഗടിക്കില്ല,’ ആര്യ പറഞ്ഞു.

 ഗോഡ്ഫി ബാബു സംവിധാനം ചെയ്ത എന്താടാ സജിയാണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നിവേദിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actress arya about his daughter