അവതാരകയും നടിയുമായ ആര്യയെ മലയാളികള്‍ കൂടുതല്‍ ഓര്‍ക്കുന്നത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. ബഡായി ബംഗ്ലാവിലെ പക്വതയില്ലാത്ത കഥാപാത്രം ചെയ്യുന്നതിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുകയാണ് ആര്യ.
ബഡായി ബംഗ്ലാവില്‍ അഭിനയിച്ചാല്‍ പിന്നീട് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്നൊന്നും തുടക്കത്തില്‍ താന്‍ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ കുറേ സംവിധായകര്‍ അതില്‍ അഭിനയിച്ചതിന്റെ പേരില്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു. അപ്പോഴൊക്കെ തനിക്ക് വലിയ വിഷമം ഉണ്ടായെന്നും ആര്യ പറഞ്ഞു. മൂവി മാന്‍ ബ്രോഡ് കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ബഡായി ബംഗ്ലാവ് കമ്മിറ്റ് ചെയ്യുമ്പോള്‍ അതില്‍ അഭിനയിച്ചാല്‍ പിന്നീട് സിനിമയില്‍ ചാന്‍സ് കിട്ടില്ലയെന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. നമുക്ക് കിട്ടിയ ഒരു ചാന്‍സ് ആണെന്ന് മാത്രമെ കരുതിയിട്ടുള്ളു. അതുകൊണ്ട് അത് കമ്മിറ്റ് ചെയ്യുന്നു. പ്രോഗ്രാം ചെയ്യുന്നു.
പിന്നീട് ആ ക്യാരക്ടറിനോട് എനിക്ക് തന്നെ ഒരു ഇഷ്ടം വന്ന് തുടങ്ങി. പൊട്ടിയായിട്ടുള്ളൊരു ഭാര്യ എന്നത് പൂര്‍ണമായും സ്‌ക്രിപ്റ്റഡ് ക്യാരക്ടറാണ്. അതുകൊണ്ട് തന്നെ അതിനോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ടാണ് ആ കഥാപാത്രം ചെയ്തത്.
ബഡായി ബംഗ്ലാവില്‍ അഭിനയിക്കുന്നത് കൊണ്ട് ഞാന്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പക്ഷെ എനിക്ക് തോന്നുന്നത് ആ ക്യാരക്ടര്‍ ചെയ്തത് കൊണ്ട് പലരും എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ്.
ഞാന്‍ തന്നെ കേട്ടിട്ടുണ്ട് ചില കാര്യങ്ങള്‍. ആ പടത്തില്‍ ആര്യയെ ആദ്യം കാസ്റ്റ് ചെയ്തതാണ്, പക്ഷെ ഈ ബഡായി ബംഗ്ലാവില്‍ കോമഡി ചെയ്യുന്ന പെണ്ണല്ലെയെന്ന് പറഞ്ഞിട്ട് അതില്‍ നിന്നൊക്കെ റിമൂവ് ചെയ്തുവെന്ന് എന്റെ കോമണ്‍ ഫ്രണ്ട്‌സ് കുറേപേര് പറഞ്ഞിട്ടുണ്ട്.
അപ്പോഴൊക്കെ എനിക്ക് ചെറിയ വിഷമം തോന്നിയിട്ടുണ്ട്. അയ്യോ ഞാന്‍ ടൈപ്പ്കാസ്റ്റായി പോയോ എന്നൊരു ചിന്ത വന്നിട്ടുണ്ട്. അതിനെനിക്ക് വിഷമം ആയിരുന്നു.,” ആര്യ പറഞ്ഞു.
content highlight:actress arya about film rejection