മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഒരച്ഛന്റെ മകളാണ് ഞാനും; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി അപര്‍ണ
Cyber Crime
മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഒരച്ഛന്റെ മകളാണ് ഞാനും; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി അപര്‍ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2020, 9:18 pm

സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട വ്യക്തിക്കെതിരെ നിയമ നടപടിക്കൊരുങ്ങി നടി അപര്‍ണ നായര്‍. ഫേസ്ബുക്കിലൂടെ അപര്‍ണ തന്നെയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് അപര്‍ണ നന്ദിയും പറഞ്ഞു. അജിത് കുമാര്‍ എന്ന വ്യക്തിക്കെതിരെയാണ് താരം നിയമനടപടിക്ക് ഒരുങ്ങുന്നത്.

മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അപർണ കുറിച്ചിരുന്നു.

അപര്‍ണയുടെ ഫേസ്ബുക്ക് കുറിപ്പ്,

എന്റെ അഭ്യുതയകാംഷികളുമായി അശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗിക ലോകത്ത് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ഇത്തരം രീതിയില്‍ പെരുമാറുന്നതും കണ്ട് മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

അജിത് കുമാര്‍,നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

എന്റെ തൊഴിലിന് വേണ്ടിയാണ് ഞാന്‍ ഇവിടെയുള്ളത്. 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ