വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ സിനിമകളുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഒരു റെസ്‌പെക്ടുമില്ലാതെ സംസാരിക്കുന്നു എന്ന് തോന്നുമ്പോഴാണ് അങ്ങനെ ചെയ്യുന്നതെന്നും അക്കാര്യത്തില്‍ മറ്റൊരാളുമായി ചര്‍ച്ച ചെയ്യാറില്ലെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.
‘ഒരു കാര്യം പറയുമ്പോള്‍ ഒരു റെസ്‌പെക്ടുമില്ലാതെ തിരിച്ചുപറയുന്ന സാഹചര്യങ്ങളില്‍ നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ സിനിമകളുണ്ട്. അത് വേറെ ഒരാളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല. അതില്‍ എനിക്ക് എന്താണോ തോന്നുന്നത് അത് പറയും.
ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ എനിക്ക് ഹേറ്റ് കിട്ടാറുണ്ട്. അത് കണ്ട് ആളുകള്‍ ഉപദേശിക്കാറുണ്ട്. നി അധികം പറയാന്‍ നില്‍ക്കണ്ട എന്ന് പറയാറുണ്ട്. പക്ഷേ പറഞ്ഞത് തെറ്റാണെന്ന രീതിയില്‍ ആരും പറഞ്ഞിട്ടില്ല. ആളുകള്‍ക്ക് മനസിലാക്കാത്ത സാഹചര്യത്തില്‍ അത് വിട്ടേക്ക് എന്ന രീതിയില്‍ പറയും,’ അപര്‍ണ പറഞ്ഞു.
ദേശീയ അവാര്‍ഡ് കിട്ടിയ കിട്ടിയത് ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള നിമിഷമാണെന്നും അപര്‍ണ പറഞ്ഞു. ഇത്രയും നല്ലൊരു ദിവസം ജീവിതത്തില്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ല. ചില ഫ്രണ്ട്‌സ് ഇമോഷണലായി. അവരുടെ റിയാക്ഷന്‍ കാണുമ്പോഴാണ് എനിക്ക് ഏറ്റവുമധികം സന്തോഷം തോന്നുന്നതെന്നും അപര്‍ണ പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട പരിപാടി ഒരു രാഷ്ട്രീയ പരിപാടി അല്ലായിരുന്നുവെന്നും തന്റെ രാഷ്ട്രീയ ചായ്‌വ് അല്ല അതില്‍ കാണിച്ചതെന്നും നടി അപര്‍ണ ബാലമുരളി.
‘ബ്രോഷറിലോ ഇന്‍വിറ്റേഷനിലോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പേര് മെന്‍ഷന്‍ ചെയ്തിട്ടില്ലായിരുന്നു. പ്രധാനമന്ത്രിയുമായി വേദി പങ്കിടാനാണ് ഞാന്‍ പോയത്. നമ്മള്‍ ബഹുമാനിക്കുന്ന പദവികളില്‍ ഇരിക്കുന്നവരാണ് ഇവര്‍. അവര്‍ക്കൊപ്പം സ്റ്റേജ് ഷെയര്‍ ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.
രാഷ്ട്രീയ ചായ്വ് വരുന്ന ഒന്നും ഞാന്‍ അതില്‍ ചെയ്യുന്നില്ല. അതില്‍ പോയതുകൊണ്ട് ഞാന്‍ ആ പാര്‍ട്ടിയാണ് എന്നല്ല. നല്ലത് ചെയ്താല്‍ അത് അപ്രിഷിയേറ്റ് ചെയ്യും. നല്ലത് കണ്ടില്ലെങ്കില്‍ പിന്മാറും. രണ്ടും എനിക്കുണ്ട്. ഏത് പാര്‍ട്ടിയാണെങ്കിലും അത് ചെയ്യാറുണ്ട്. പിന്നെ ഭയങ്കരമായി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളല്ല ഞാന്‍. മനുഷ്യനെന്ന നിലയില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ കമന്റ് ചെയ്യാറുണ്ട്,’ അപര്‍ണ പറഞ്ഞു.
Content Highlight: Actress Aparna Balamurali says that there are films that she doesn’t want to work with