| Thursday, 6th May 2021, 10:21 pm

കുറഞ്ഞ ദിവസം കൊണ്ട് പ്രിയപ്പെട്ട പാട്ടുകളിലൊന്നായി മാറി; 'അലരേ നീ എന്നിലെ' പാടി അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ലെ ‘അലരേ നീ എന്നിലെ’ എന്ന പാട്ട് പാടി നടി അപര്‍ണാ ബാലമുരളി. ഇന്‍സ്റ്റഗ്രാമിലാണ് അപര്‍ണ തന്റെ പാട്ടിന്റെ വീഡിയോ പങ്കുവെച്ചത്.

പാട്ടിനൊപ്പം സംഗീത സംവിധായകന്‍ കൈലാസിനും ചിത്രത്തിലെ നായികാ-നായകന്‍മാരായ അര്‍ജുന്‍ അശോകനും ഗായത്രി അശോകനും അപര്‍ണ ആശംസയര്‍പ്പിച്ചിട്ടുമുണ്ട്.


കുറഞ്ഞ ദിവസം കൊണ്ട് തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി ‘അലരേ നീ എന്നിലെ’ മാറിയെന്നും അപര്‍ണ പറഞ്ഞു.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്.


‘അലരേ’ പാടിയിരിക്കുന്നത് അയ്‌റാനും നിത്യ മാമനും ചേര്‍ന്നാണ്.

ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Aparna Balamurali Alare Neeyennile Song Member Rameshan 9 Ward Kailas Arjun Ashokan

Latest Stories

We use cookies to give you the best possible experience. Learn more