|

ഇനി ഉത്തരം സിനിമയുടെ സെറ്റില്‍ എല്ലാവരും തമ്മില്‍ നല്ല യൂണിറ്റിയുണ്ട്, അതിന്റെ ഗുണം സിനിമയില്‍ കാണാം: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സ്‌ക്രിപ്റ്റും നല്ല കഥാപാത്രവുമാണെങ്കില്‍ മാത്രമേ സിനിമ ചെയ്യുന്നതിനെക്കുറിച്ച്
ചിന്തിക്കുകയുള്ളുവെന്ന് അപര്‍ണ ബാലമുരളി. ഇനി ഉത്തരം എന്ന ഏറ്റവും
പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയായിരുന്നു അപര്‍ണ.

”സൂം കോളിലാണ് എന്നോട് ആദ്യം കഥ പറയുന്നത്. എനിക്ക് കഥകേട്ട് ഭയങ്കര ഇഷ്ടമായി. അന്ന് എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഡേറ്റ് മാറുകയായിരുന്നു. കൊവിഡ് പീക്ക് ടൈം ആയിരുന്നു. അങ്ങനെ വീണ്ടും എന്റെ അടുത്തേക്ക് ഈ കഥവരുകയും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് കൂടുകയും ചെയ്തു.

പ്രൊഡ്യൂസേഴ്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഫുള്‍ കോണ്‍ഫിഡന്റായിരുന്നു. ഇനി ഉത്തരത്തിന്റെ ജോണര്‍ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞാന്‍ സിനിമയുടെ ഭാഗമായത്.

സെറ്റില്‍ അഭിപ്രായങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്യാന്‍ പറ്റുമായിരുന്നു. അതാണ് ഇനി ഉത്തരം എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ കണ്ടൊരു ഗുണം. എല്ലാവരും തമ്മില്‍ നല്ല യൂണിറ്റിയായത് കൊണ്ട് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടില്ലായിരുന്നു.

അതിന്റെ പ്രതിഫലനം സിനിമയില്‍ കാണാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നു. നല്ല കഥാപാത്രമാണോ നല്ല കഥയാണോ എന്ന് മാത്രമാണ് ഞാന്‍ നോക്കാറുള്ളത്. ഇനി ഉത്തരം എനിക്ക് അത്രയും ഇഷ്ടപ്പെട്ടു,” അപര്‍ണ ബാലമുരളി പറഞ്ഞു.

അപര്‍ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപത്രങ്ങളാകുന്ന സിനിമയില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കുന്നത്.

Content Highlight: Aparna about ini utharam movie set

Video Stories