പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്ത് സിനിമാ താരം അനുശ്രി. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെ പ്രചരണത്തിനാണ് താരം എത്തിയത്.
സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. റിനോയ് വര്‍ഗീസിന്റെ സുഹൃത്താണ് അനുശ്രീ,
റിനോയ് വര്‍ഗീസ് വിജയിച്ചാല്‍ നാടിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് അനുശ്രീ പറഞ്ഞു.
നേരത്തെ അനുശ്രീയുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഭാരതാംബയുടെ വേഷത്തില്‍ അനുശ്രീ എത്തിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം.
ഇതിന് പിന്നാലെ തന്റെ രാഷ്ട്രീയം വ്യക്തമാക്കി അനുശ്രീ രംഗത്ത് എത്തിയിരുന്നു. തന്റെ പിതാവ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, അമ്പലത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. സഹോദരന് പണ്ട് ഒരു ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസുകാരോ കമ്യൂണിസ്റ്റുകാരോ ബി.ജെ.പിക്കാരോ പരിപാടികള്‍ക്ക് വിളിച്ചാലും സൗജന്യമായി താന്‍ അതില്‍ പങ്കെടുക്കുമെന്നായിരുന്നു അനുശ്രീ പറഞ്ഞത്.
തനിക്ക് ഒരു രാഷ്ട്രീയത്തെ പറ്റിയും വലിയ ബോധമില്ല, ഞാന്‍ ഒരു പാര്‍ട്ടിയിലും പെടുന്നയാളുമല്ല. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ കൂടി ഏത് പാര്‍ട്ടി വിളിച്ചാലും ഞാന്‍ പോകും. എന്നും അനുശ്രീ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക