| Friday, 28th April 2023, 3:53 pm

എടീ... ഞാന്‍ ചതുരം കണ്ട്! എന്തുവാടീ അത്, നമ്മള്‍ കുലസ്ത്രീകള്‍ അല്ലേ: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസികയെ വിളിച്ച് ചതുരം കണ്ട കാര്യം പറയുന്ന അനുശ്രിയുടെ ഒരു പ്രാങ്ക് കോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ ചതുരം കണ്ടുവെന്നും സിനിമ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നുവെന്നൊക്കെയാണ് അനുശ്രീ സ്വാസികയോട് ചോദിക്കുന്നത്.

‘എടീ ഞാന്‍ ചതുരം കണ്ടു. എന്തുവാടി ഇത്. അയ്യോ നിനക്കെങ്ങനെയാ ഇത്രയും ധൈര്യം വന്നത്. നമ്മള്‍ കുലസ്ത്രീകളല്ലേ,’ അനുശ്രീ ചോദിച്ചു. ഒന്നും കിട്ടാതെ ഇരുന്ന് എന്തെങ്കിലും കിട്ടുമ്പോള്‍ ഒരു ധൈര്യം വരില്ലേയെന്നാണ് സ്വാസിക തിരിച്ച് അനുശ്രീക്ക് മറുപടി നല്‍കുന്നത്.

ഒന്നും കിട്ടാതെ വരുമ്പോള്‍ ഇങ്ങനെയാണോ നമ്മള്‍ പോയി ചെയ്യുകയെന്ന് വീണ്ടും അനുശ്രീ താരത്തോട് ചോദിക്കുന്നുണ്ട്. ചതുരത്തെ നോക്കുമ്പോള്‍ നല്ല ഡയറക്ടറാണല്ലോയെന്നും പുതിയ ആള്‍ക്കാരാണെങ്കില്‍ ഞാന്‍ പോയി അഭിനയിക്കില്ലെന്നും സ്വാസിക അനുശ്രീയോട് പറഞ്ഞു.

ഒടുവില്‍ അഭിനയിച്ചതിലൊന്നും പ്രശ്‌നമില്ല, നിന്റെ കോണ്‍ഫിഡന്‍സ് ഒക്കെ ഞാന്‍ സമ്മതിച്ചു എന്നാണ് അനുശ്രീ പറയുന്നത്. സുഹൃത്തിന്റെ കൂടെയാണ് താന്‍ സിനിമ കണ്ടതെന്നും കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് കൂടെ ഇരുന്ന് കാണാന്‍ ചമ്മലായിയെന്നും സ്വാസികയോട് അനുശ്രീ പറഞ്ഞു.

‘മഹേഷിന്റെ കൂടെയാണ് ഞാന്‍ പടം കാണാന്‍ ഇരുന്നത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ എനിക്ക് കൂടെ ഇരുന്ന് കാണാന്‍ ഒരു ചമ്മലൊക്കെ വന്നു. സ്വാസിക എന്റെ സുഹൃത്താണെന്ന് അറിയുന്ന ചിലര് വിളിച്ചിട്ട് സ്വാസിക എന്തിനാണ് അങ്ങനെ അഭിനയിച്ചത്, ഇങ്ങനെ അഭിനയിച്ചത് എന്നൊക്കെ എന്നോട് ചോദിച്ചു. നിങ്ങളെന്നോട് ചോദിക്കാതെ അവളോട് ചോദിക്കെന്ന് ഞാന്‍ അവരോട് പറഞ്ഞു,” അനുശ്രീ പറഞ്ഞു.

സ്വാസികയുടെ വീട്ടിലെ റെസ്‌പോണ്‍സൊക്കെ എങ്ങനെയുണ്ടെന്നും താരത്തോട് അനുശ്രീ ചോദിക്കുന്നുണ്ട്. വീട്ടില്‍ തങ്ങളെല്ലാവരും തിയേറ്ററില്‍ പോയി ഒരുമിച്ചാണ് കണ്ടതെന്നും ഗള്‍ഫിലുള്ള അച്ഛനും അവിടത്തെ തിയേറ്ററില്‍ പോയിട്ട് കണ്ടു. അതൊന്നും പ്രശ്‌നമില്ലെന്നാണ് അനുശ്രീക്ക് സ്വാസിക മറുപടി കൊടുത്തത്.

ചതുരത്തില്‍ അഭിനയിച്ച ശേഷം ഐറ്റം സോങ് ചെയ്യാമോ ഇത്തരം ഇന്റിമേറ്റ്, ഗ്ലാമര്‍ വേഷം ചെയ്യാമോ എന്നൊക്കെ ചോദിച്ച് നിരന്തരം കോള്‍ വരുന്നുണ്ടെന്നും അതെല്ലാം ഒഴിവാക്കി വിടുകയാണെന്നും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നും അനുശ്രീയോട് സ്വാസിക പറഞ്ഞു. പ്രാങ്ക് ചെയ്തതാണെന്ന് വെളിപ്പെടുത്തിയ ശേഷമാണ് സ്വാസികയുമായുള്ള കോള്‍ അനുശ്രീ അവസാനിപ്പിച്ചത്.

സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറില്‍ ആയിരുന്നു തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു.

content highlight: actress anusree about swasika

We use cookies to give you the best possible experience. Learn more