| Tuesday, 4th April 2023, 3:49 pm

മതപരമായിട്ടുള്ള കാര്യങ്ങളൊന്നുമില്ല, ഹിന്ദുക്കള്‍ക്ക് മാത്രമുള്ള സന്ദേശമല്ല ഈ സിനിമ: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി അനുശ്രീ.

മതപരമായിട്ടുള്ള ഒരു കാരണങ്ങളും കള്ളനും ഭഗവതിയിലും പറയുന്നില്ലെന്നും ചിത്രത്തിലെ ഭഗവതി ഒരുപാട് സന്ദേശങ്ങള്‍ സിനിമയില്‍ നല്‍കുന്നുണ്ടെന്നും അനുശ്രീ പറഞ്ഞു.

പല സന്ദര്‍ഭങ്ങളിലായി ഭഗവതി പറയുന്ന കാര്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ട കോമണായിട്ട് കൊടുക്കുന്ന സന്ദേശമാണെന്നും താരം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മതപരമായിട്ടുള്ള കാരണങ്ങളൊന്നും ഈ സിനിമയില്‍ പറയുന്നില്ല. ചിത്രത്തിലെ ഭഗവതി പല സന്ദര്‍ഭത്തിലും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ പറയുന്നുണ്ട്. അതൊരിക്കലും ഹിന്ദുക്കള്‍ക്ക് മാത്രമോ ക്രിസ്ത്യന്‍സിന് മാത്രമോ മുസ്‌ലിംസിന് മാത്രമോ കൊടുക്കുന്ന സന്ദേശമല്ല.

എല്ലാ മനുഷ്യര്‍ക്കും വേണ്ട കോമണായിട്ടുള്ള കുറച്ച് കാര്യങ്ങളാണ് ഇതിലെ ഭഗവതി പറയുന്നത്. ഭഗവതിയുടെ ലുക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോയെന്ന് നമുക്ക് ഒരിക്കലും അറിയില്ല.

എല്ലാ ആഭരണങ്ങളും ധരിച്ചിട്ടുള്ള രൂപമായിരിക്കുമോ ഭഗവതിക്കുണ്ടാവുക എന്ന് പോലും നമുക്ക് അറിയില്ല. നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു ഭാഗം മാത്രമാണ് ഭഗവതി. നമുക്ക് എനര്‍ജിയെടുക്കാന്‍ പറ്റുന്ന ഒരു ഭാഗമായിട്ടാണ് തോന്നിയിട്ടുള്ളത്. അത് എന്ത് തരം എനര്‍ജിയാണെന്നോ ഒന്നും അറിയില്ല,” അനുശ്രീ പറഞ്ഞു.

content highlight: actress anusree about kallanum bagavathiyum movie

Latest Stories

We use cookies to give you the best possible experience. Learn more