|

ത്രീ ഇഡിയറ്റ്‌സിനു വേണ്ടി ഓഡിഷനില്‍ പങ്കെടുത്തിരുന്നു; ആദ്യ ഓഡിഷന്‍ വീഡിയോ പങ്കുവെച്ച് അനുഷ്‌ക, ഏറ്റെടുത്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ‘റബ് നേ ബനാദി ജോഡി’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനുഷ്‌ക ശര്‍മ. പിന്നീടങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത് അനുഷ്‌ക ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബോളിവുഡില്‍ ചുവടുറപ്പിക്കുന്ന കാലത്ത് നടന്ന ഒരു ഓഡിഷന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അനുഷ്‌ക ഇത് ഷെയര്‍ ചെയ്തത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത, ആമീര്‍ ഖാന്‍- കരീന ജോഡി ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിനു വേണ്ടിയുള്ള ഓഡിഷന്റെ വീഡിയോയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിലെ നായിക വേഷത്തിനു വേണ്ടിയുള്ള ഓഡിഷനായിരുന്നു അത്. എന്നാല്‍ പിന്നീട് ഈ വേഷം ചെയ്തത് കരീന കപൂറായിരുന്നു.

മുന്നാ ഭായി എം.ബി.ബിഎസ് എന്ന ചിത്രത്തിലെ ഒരു ചെറിയ ഡയലോഗ് ആണ് ഓഡിഷന്‍ വീഡിയോയിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രസകരമായ വസ്തുത ഇതൊന്നുമല്ല, ഓഡിഷനില്‍ പരാജയപ്പെട്ട അനുഷ്‌ക പിന്നീട് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെ എന്ന ചിത്രത്തില്‍ നായികയായി എത്തിയിരുന്നു.

ആമിര്‍ ഖാന്‍ തന്നെയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രമായതും. എന്നാല്‍ ത്രീ ഇഡിയറ്റ്‌സിനു വേണ്ടി നടത്തിയ ഓഡിഷനില്‍ പങ്കെടുത്തയാളാണ് അനുഷ്‌ക എന്ന വിവരം പിന്നീടാണ് രാജ്കുമാര്‍ ഹിറാനി അറിഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actress Anushka Sharma’ First Audition Video

Latest Stories