ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെ ആദ്യത്തെ സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായ രബ്‌നെ ബനാദി ജോഡി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള യഷ് രാജ് ഫിലിംസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു അത്. ആ സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അനുഷ്‌കയിപ്പോള്‍.
തന്റെ പത്തൊമ്പതാമത്തെ വയസിലാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നതെന്നും നായിക താനാണെന്ന വിവരം ആരോടും പറയരുതെന്ന് സംവിധായകന്‍ ആദിത്യ ചോപ്ര പറഞ്ഞിരുന്നുവെന്നും അനുഷ്‌ക പറഞ്ഞു. തന്റെ അച്ഛനോടും അമ്മയോടും പോലും ഈ വിവരങ്ങള്‍ താന്‍ പറഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
‘ആ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് 19 വയസായിരുന്നു. എന്റെ ആദ്യത്തെ സിനിമയാണ് അത്. ചിത്രത്തിലെ നായിക ഞാനാണെന്ന് ആരോടും പറയരുതെന്നാണ് ആദി എന്നോട് പറഞ്ഞത്. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.
യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ പോലും സിനിമയെ കുറിച്ച് ആര്‍ക്കും ഒന്നും പറയാന്‍ അനുവാദം ഉണ്ടായിരുന്നില്ല. വലിയ രഹസ്യമായിരുന്നു അത്. എന്റെ അച്ഛനോടും അമ്മയോടും പോലും പറയരുതെന്ന് ആദി പറഞ്ഞു,’ അനുഷ്‌ക ശര്‍മ പറഞ്ഞു.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ സിനിമ വലിയ വിജയമായിരുന്നു. 2008ല്‍ പുറത്തിറങ്ങിയ സിനിമ റൊമാന്റിക് ഴോണറിലാണ് കഥ പറഞ്ഞത്. തന്റെ ആദ്യ സിനിമയിലൂടെ തന്നെ വലിയ ജനപ്രീതി നേടാനും അനുഷ്‌കക്ക് കഴിഞ്ഞു.
content highlight: actress anushka sharma about her first movie