പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ മേരി എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്. അതിന് ശേഷം നിരവധി തെലുങ്ക് സിനിമകളിലും അനുപമ നായികയായി.
ഇപ്പോള്‍ 2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തികേയ എന്ന സിനിമയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ 2 ലും അനുപമ നായികയാണ്. താന്‍ നല്ല നടിയായത് കൊണ്ടാണ് സിനിമകളില്‍ അവസരം കിട്ടുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് താരം പറയുന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ നേരം കാണാതെയാണ് പ്രേമത്തിന്റെ ഓഡിഷന് പോയതെന്നും അല്‍ഫോന്‍സ് പുത്രനെ മനുഷ്യരൂപത്തില്‍ വന്ന ദൈവത്തെ പോലെയാണ് കരുതുന്നതെന്നും 24 ന്യൂസിനോട് അനുപമ പറഞ്ഞു.
”ഞാന്‍ നല്ല നടിയും സുന്ദരിയുമായത് കൊണ്ടാണ് എന്നെ സിനിമയില്‍ എടുത്തതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. നല്ല നടി ആയതുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ ഇരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ കരുതുന്നില്ല.
അല്‍ഫോന്‍സെന്നോട് ഓഡീഷന് പോയപ്പോള്‍ നേരം കണ്ടിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് മിറാക്കിള്‍ സംഭവിച്ചതാണെന്നാണ്.
കാര്‍ത്തികേയ 2 എന്ന പുതിയ സിനിമയില്‍ ഒരു കാര്യം പറയുന്നുണ്ട്, ദൈവം മനുഷ്യരൂപത്തില്‍ വന്നതാണെന്ന്. അതുപോലെ അല്‍ഫോന്‍സേട്ടന്‍ എന്നെ സിനിമയിലെടുത്തത് എന്റെ തലവരയാണ്.
അങ്ങനെ നടന്നു എന്നുമാത്രം, പിന്നെ എന്നെ ഓരോരുത്തര് വിളിച്ചത് എന്റെ ഭാഗ്യത്തിന്റെ പുറത്താണ്. ഭയങ്കരമായി അഭിനയിച്ച് തകര്‍ത്തു എന്ന് പറയാന്‍ ഞാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എങ്ങനെയോ ആളുകള്‍ക്ക് ഞാന്‍ റിലേറ്റബളായി തോന്നി. അതുകൊണ്ട് മാത്രം ഞാനിങ്ങനെ പോകുന്നു.
എനിക്ക് സിനിമകള്‍ കിട്ടുന്നത് പകുതിപോലും എന്റെ കഴിവുകൊണ്ടാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇനിയുമെനിക്ക് എന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യണം. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സിനിമയില്‍ അടുത്തുള്ള ഇന്റിമേറ്റ് സീന്‍സ് ചെയ്യുമ്പോള്‍ എന്റെ കുറച്ച് പൊസസീവ് ഫാന്‍സ് പറയും അങ്ങനെ ചെയ്യരുതെന്ന്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇനിയും ഞാന്‍ ശ്രമിക്കും,” അനുപമ പറഞ്ഞു.അനുപമയുടെ പുതിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നിഖില്‍ സിദ്ധാര്‍ഥയാണ് നായകന്‍.
മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേര്‍ വേഷമിടുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlight: Actress Anupama parameswaran shares Some of my possessive fans tell me not to do intimate scences