മമ്മൂക്കയെ കുറിച്ച് അന്ന് ഞാന്‍ കള്ളം പറഞ്ഞു, അത് പക്ഷേ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു: അനു സിത്താര
Film News
മമ്മൂക്കയെ കുറിച്ച് അന്ന് ഞാന്‍ കള്ളം പറഞ്ഞു, അത് പക്ഷേ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു: അനു സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 5:39 pm

നടൻ മമ്മൂട്ടിയെ കുറിച്ച് കുഞ്ഞുനാളിൽ താൻ പറഞ്ഞ ചില കള്ളങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി അനു സിത്താര.
മമ്മൂക്ക കറുത്ത കാറിൽ നിന്നും ഇറങ്ങി വന്നു, മമ്മൂക്കയെ കണ്ടിരുന്നു എന്നൊക്കെ ചെറുപ്പത്തിൽ താൻ പറയുമെന്നായിരുന്നു നടി അനു സിത്താര കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘മമ്മൂക്കയെ ചെറുപ്പത്തിലെ എനിക്കിഷ്ടമാണ്. ചെറുപ്പത്തിലേ എന്റെ ഇഷ്ട്ട നടൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ മമ്മൂക്ക എന്നേ പറയാറുള്ളൂ.


എനിക്കിപ്പോഴും ഓർമയുണ്ട്, കുട്ടിക്കാലത്ത് മമ്മിക്ക് ഒക്കെ പ്രോഗ്രാംസ് ഉണ്ടാകും.എൻറെ മമ്മി ഡാൻസറാണ്. അപ്പോൾ അതൊക്കെ കഴിഞ്ഞ്, മദ്രാസിലൊക്കെ പോയി തിരിച്ചുവരുമ്പോൾ അടുത്തുള്ള വീട്ടുകാരെന്നോട് വിശേഷങ്ങൾ ചോദിക്കും. ഞാൻ ചുമ്മാ പറയും മമ്മൂക്കയെ കണ്ടു. മമ്മൂക്കയെ ഞാൻ കണ്ടിട്ട് ഞെട്ടിപ്പോയി,
മമ്മൂക്ക കറുത്ത കാറിൽ നിന്ന് ഇറങ്ങി വന്നു എന്നൊക്കെ. ചുമ്മാ, അത് ആഗ്രഹം കൊണ്ടുള്ള കള്ളം പറച്ചിലാണ്. അന്നേ ഇഷ്ടമാണ് അദ്ദേഹത്തെ. സിനിമകൾ കണ്ടിട്ടാണോ പേഴ്സണാലിറ്റി കൊണ്ടാണോ ഒന്നും അറിയില്ല എനിക്ക്. ഭയങ്കര ഇഷ്ടമാണ് മമ്മൂക്കയെ.

മമ്മൂക്കയുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇഷ്ട്ടമുള്ള ഒത്തിരി സിനിമകളുണ്ട്. അപ്പോൾ അതിന് ഇന്ന റീസൺ എന്ന് എനിക്ക് പറയാൻ പറ്റില്ല. സിനിമകളും മമ്മൂക്കയുടെ ക്യാരക്ടറും എല്ലാംകൊണ്ടും എനിക്ക് ഇഷ്ടമാണ്. അത് മമ്മൂക്കയോട് തന്നെ നേരിട്ട് പറയാൻ പറ്റി എന്നത് തന്നെ വലിയ ഭാഗ്യമാണ്.

ആദ്യം ഞാൻ മമ്മൂക്കയെ മീറ്റ് ചെയ്യുന്നത് ചെന്നൈയിൽ വെച്ചിട്ടാണ്. വർഷങ്ങൾക്കു മുൻപേ ഒരു തമിഴ് ചിത്രത്തിൻറെ ഷൂട്ട് ഉണ്ടായിരുന്നു. അതിനു മുന്നേ മമ്മൂക്കയെ കാണണമെന്ന് എന്റെ ആഗ്രഹമാണ്.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം.മിണ്ടുകയൊന്നും വേണ്ട, മമ്മൂക്കയെ ഒന്ന് കണ്ടാൽ മാത്രം മതി. പക്ഷേ അതിൽ നിന്നൊക്കെ മാറി ഞാൻ ചെറുപ്പത്തിൽ കള്ളം പറയുന്ന പോലെതന്നെയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. ഞാൻ മമ്മൂക്കയുടെ കാരവന് മുന്നിൽ വെയിറ്റ് ചെയ്തു നിൽക്കുകയാണ്. അദ്ദേഹം പതുക്കെ ഡോർ തുറക്കുന്നു. മമ്മൂക്ക ഇങ്ങനെ ചിരിച്ചു ഇരിക്കുന്നു. എന്റെ കള്ളത്തരം നടന്നപോലെയായി .

നമ്മൾ പറയാറില്ലേ ചില കാര്യങ്ങൾ നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നടക്കും എന്ന്. ചെന്നൈയിൽ പേരൻപിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. അതുകൊണ്ട് തന്നെ എനിക്ക് ആ സിനിമ വളരെ പ്രിയപ്പെട്ടതാണ്,’അനു സിത്താര പറഞ്ഞു.

Content Highlight: Actress Anu Sithara talks about some of the lies she told about actor Mammootty when she was young