ടെലഗ്രാമില്‍ സിനിമ കാണുന്നവര്‍ക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ലെന്ന് നടി അന്‍സിബ ഹസന്‍. തിയേറ്ററില്‍ പോയി സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില് കുറ്റം പറയാമെന്നും അത് അധ്വാനിച്ച് ഉണ്ടാക്കിയ പണമാണെന്നും അന്‍സിബ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശങ്ങള്‍.
‘ചില നല്ല സിനിമകളെ പറ്റി നെഗറ്റീവ് കമന്റുകള്‍ കാണാറുണ്ട്. നല്ലതാണെങ്കിലും നെഗറ്റീവ് പറയും. ചുമ്മാ, അവര്‍ക്കൊരു സുഖം. അങ്ങനെ കമന്റിടുന്നവര്‍ ശരിക്കും തിയേറ്ററില്‍ പോയി സിനിമ കാണുന്നവരല്ല. അവര്‍ ടെലഗ്രാമിലൊക്കെ സിനിമ കാണുന്ന ആള്‍ക്കാരാണ്. ടെലഗ്രാമില്‍ സിനിമ കണ്ടിട്ട് വന്ന് കുറ്റം പറയുന്ന കുറേ ആളുകളുണ്ട്. അവര്‍ക്ക് ഒരു യോഗ്യതയുമില്ല.
തിയേറ്ററില്‍ പോയി പൈസ കൊടുത്തിട്ട് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില് കുറ്റം പറഞ്ഞോ. പടം തിയേറ്ററില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുറ്റം പറയാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്. അങ്ങനെ ആര്‍ക്ക് വേണമെങ്കിലും പറയാം. കാരണം അത് അവര്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്.
അല്ലാതെ ടെലഗ്രാമില്‍ പടം കണ്ടിട്ട്, ഇത് മോശം പടമാണ് ബ്രോ, ഇത് കൊള്ളൂല്ല എന്ന് പറയുക, അതിലെ രംഗങ്ങള്‍ കട്ട് ചെയ്ത് ഇടുക, അത് മോശം ഏര്‍പ്പാടായി തോന്നിയിട്ടുണ്ട്.
ഞാന്‍ ഈ പറയുന്നതിന് പോലും മോശം കമന്റ് വരും, ഇവളാരാ ഇതൊക്കെ പറയാനെന്ന്. അഭിപ്രായം പറയാന്‍ എനിക്കും അവകാശമുണ്ട്. കമന്റ് അവഗണിക്കാം അല്ലെങ്കില്‍ വായിക്കാം,’ അന്‍സിബ പറഞ്ഞു.
കുറുക്കനാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അന്‍സിബയുടെ ചിത്രം. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്.
ജൂലൈ 27ന് റിലീസ് ചെയ്ത ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍,ജോജി ജോണ്‍, അശ്വത് ലാല്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.
Content Highlight: Actress Ansiba Hasan says that those who watch the movie on Telegram are not qualified to blame