ശ്രീനിവാസന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത സിനിമയാണ് 1995ല്‍ തിയേറ്ററുകളിലെത്തിയ മഴയെത്തും മുന്‍പെ. മമ്മൂട്ടി, ശ്രീനിവാസന്‍, ശോഭന, ആനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രുതി എന്ന കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ആനി മഴയെത്തും മുന്‍പേ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
അഭിനയിച്ച സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ് – നടി ആനി
മഴയെത്തും മുന്‍പേ എന്ന ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രമായ ശ്രുതിയെ കുറിച്ചും സംസാരിക്കുകയാണ് ആനി. തന്നെപോലെയാണ് മഴയെത്തും മുന്‍പേയിലെ ശ്രുതിയെന്നും അതുകൊണ്ടാണ് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞതെന്നും ആനി പറയുന്നു. അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതിയെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞെന്നും ആനി കൂട്ടിച്ചേര്‍ത്തു.
അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതാണെന്നും ശ്രുതിയിലൂടെയാണ് കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞതെന്നും ആനി പറഞ്ഞു. ആ സിനിമ കണ്ടിട്ട് തന്നെ ശകാരിച്ച അമ്മമാര്‍ ഉണ്ടെന്നും അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനുള്ള നന്ദി സംവിധായകന്‍ കമലിനും രചയിതാവ് ശ്രീനിവാസനുമാണെന്ന് നടി പറയുന്നു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു ആനി.
‘മഴയെത്തും മുന്‍പേയിലെ ആ ശ്രുതി ഞാന്‍ തന്നെയാണ്. അതുകൊണ്ടാണ് ആ കഥാപാത്രത്തോട് എനിക്കത്രയും നീതിപുലര്‍ത്താന്‍ കഴിഞ്ഞത്. നീ അഭിനയിക്കേണ്ട, ജീവിച്ചാല്‍ മതിയെന്നാണ് കമല്‍ സാര്‍ പറഞ്ഞത്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ആ വാശിയും ബഹളവും പൊസസീവ്നെസും എല്ലാം എന്നിലുമുണ്ട്.
അഭിനയിച്ച സിനിമകളില്‍ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതല്‍ ആളുകളും എന്നെ അറിയുന്നതും, പ്രത്യേകിച്ച് അമ്മമാര്‍.
ആ സിനിമ കണ്ടിട്ട് എന്നെ ശകാരിച്ച അമ്മമാരുണ്ട്. അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിച്ചതിനുള്ള എല്ലാ നന്ദിയും കമല്‍സാറിനും ശ്രീനിയേട്ടനുമാണ്.
എന്റെ അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. അതുപോലെതന്നെ ആളുകള്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ് സ്വപ്നലോകത്തെ ബാലഭാസ്‌ക്കരന്‍ എന്ന സിനിമയിലെ ചന്ദ്രികയും,’ ആനി പറയുന്നു.
Content Highlight: Actress Annie talks about Mazhayethum Munpe movie