അങ്കമാലി ഡയറീസിലെ ലിച്ചിയായെത്തി മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരമാണ് അന്ന രാജന്. വെളിപാടിന്റെ പുസത്കം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ തിളങ്ങാന്‍ അന്നയ്ക്കായി.
അഞ്ച് വര്‍ഷത്തോളം നീണ്ട നഴ്സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസില്‍ ആദ്യമായി അഭിനയിക്കുമ്പോഴും തന്റെ കരിയര്‍ ഇതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന പറയുന്നത്.
ആദ്യസിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതുപോലും ഭാഗ്യമാണെന്നുമാണ് അന്ന ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂക്കക്കൊപ്പം മധുരരാജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാല്‍ പോലും നമ്മള് സെറ്റിലേക്ക് കയറി വരുമ്പോള്‍ അദ്ദേഹം എഴുന്നേല്ക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാന്‍ തിരിഞ്ഞുനോക്കും പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന്. ആരും ഉണ്ടാവില്ല.
അത്രയും ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്പോള്‍ തന്നെ ഞാന്‍ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്ഷനുമായിരുന്നു.