| Sunday, 8th October 2023, 2:03 pm

'പലപ്പോഴും ശബ്‌ദമുയർത്തേണ്ടി വന്നിട്ടുണ്ട്, സിനിമയിൽ കരയുന്ന കുഞ്ഞിനെ പാലുള്ളൂ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ പല സാഹചര്യങ്ങളിലും തനിക്ക് ശബ്ദം ഉയർത്തി സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി അന്ന ബെൻ പറയുന്നത്. സിനിമാ മേഖലയിൽ നമ്മൾ നിശബ്ദരായി ഇരുന്നാൽ ചിലരത് ഉപയോഗിക്കുമെന്നും അന്ന കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ എന്റെ മുഖം കണ്ടിട്ട് അവൾ ഒരു ചെറിയ കുട്ടിയാണെന്നും അവൾക്ക് ഒന്നുമറിയില്ലെന്നും ആളുകൾ പറയുന്ന സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. ഇതൊരു പാവം കുട്ടിയാണെന്ന് പറഞ്ഞാൽ അത് നേട്ടമായി എടുക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും ചിലയിടങ്ങളിൽ എനിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടുണ്ട്.

ഒരു വ്യക്തിയെന്ന നിലയിൽ പലകാര്യങ്ങളും ചോദിച്ചു വാങ്ങുന്നത് എനിക്കിഷ്ടമല്ല. ഏറ്റവും മിനിമലായ രീതിയിൽ ഒന്നുമില്ലെങ്കിലും എനിക്ക് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവാൻ കഴിയും. എത്ര ഡിസ്കംഫർട്ടബിൾ ആണെങ്കിലും ഞാനത് എങ്ങനെയെങ്കിലും മാനേജ് ചെയ്യും. പക്ഷേ സിനിമയിൽ അത് പല രീതിയിലാണ്.

ചില സമയത്ത് നമ്മൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കിൽ ചിലരത് ഉപയോഗിക്കും. ആ സമയത്തൊക്കെ എന്റെ ക്യാരക്ടറിനെ മാറ്റി നിർത്തിയിട്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല.

അതിനെക്കുറിച്ച് പപ്പയോട് ചോദിച്ചപ്പോൾ പപ്പ പറഞ്ഞത് കരയുന്ന കുഞ്ഞിനെ സിനിമയിൽ  പാലുള്ളൂ  എന്നായിരുന്നു.

ചോദിച്ചു വാങ്ങിയില്ലെങ്കിൽ നമുക്കത് കിട്ടില്ല. സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആണെങ്കിലും നമ്മുടെ കംഫർട്ടബിളിന്റെ കാര്യത്തിലാണെങ്കിലും.

ഫെമിനിസം പോലെയുള്ള ഐഡിയോളജീസ് ഉറക്കെ പറയാൻ ഉള്ള സ്പേസ് ഇവിടെ കുറവാണ്. എന്നെ കാണുമ്പോൾ ആരും അങ്ങനെ വിചാരിക്കില്ല.

പക്ഷെ എന്റെ കൂടെ എന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്ന് കഴിഞ്ഞാൽ അവർ പറയും ‘ശരിയാ ഇവൾ ഫെമിനിസ്റ്റാണെന്ന് (ചിരിക്കുന്നു ),’ അന്ന പറയുന്നു.

Content Highlight : Actress Anna Ben Talk About Her Experiences In Films

Latest Stories

We use cookies to give you the best possible experience. Learn more